ന്യൂഡല്‍ഹി: ദേശീയപാതകളില്‍ വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കുന്നതിനുള്ള ഫാസ് ടാഗ് പുറത്തിറക്കാന്‍ ഇനി പേടിഎമ്മിന് കഴിയില്ല. ഫാസ് ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് റിസര്‍വ്വ് ബാങ്ക് പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ ഒഴിവാക്കിയത്. പക്ഷെ മാര്‍ച്ച് 15വരെ പേടിഎം ഫാസ് ടാഗ് ഉപയോഗിക്കാം. മാര്‍ച്ച് 15 വരെ പേ ടിഎം ഫാസ് ടാഗുകളില്‍ പണമിടാം. പക്ഷെ അതിന് ശേഷം അത് ചെയ്യാനാവില്ല.
പേടിഎം ഫാസ് ടാഗുകള്‍ ഉപയോഗിക്കുന്നവര്‍ മറ്റേതെങ്കിലും ബാങ്ക് നല്‍കുന്ന ഫാസ് ടാഗുകള്‍ വാങ്ങി വാഹനത്തില്‍ പതിയ്‌ക്കണം.
പേടിഎം പേമെന്‍റ് പേമെന്‍റ് ബാങ്കിനെ ഫാസ് ടാഗ് നല്‍കാനുള്ള അധികാരത്തില്‍ നിന്നും നീക്കം ചെയ്ത റിസര്‍വ്വ് ബാങ്ക് തീരുമാനത്തെ ഇന്ത്യന്‍ ഹൈവേയ്‌സ് മാനേജ്‌മെന്റ് കമ്ബനി (ഐഎച്ച്‌എംസിഎല്‍) മാര്‍ച്ച് 15ന് ശേഷം നടപ്പാക്കും. സുഗമമായ ഹൈവേ യാത്രയ്‌ക്ക് 32 അംഗീകൃത ബാങ്കുകളില്‍നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്‌എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു. പട്ടികയില്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് ഇല്ല.
എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങി 32 ഓളം ബാങ്കുകള്‍ക്ക് ഈ അധികാരം നല്‍കിയിട്ടുണ്ട്.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന