തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ കളത്തിലിറക്കാന്‍ സി.പി.എം. കോഴിക്കോട് എളമരം കരീമും വടകരയില്‍ കെ കെ ശൈലജയും ഇടത് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ഇന്ന് കോഴിക്കോട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് രണ്ട് സ്ഥാനാര്‍ത്ഥികളുടേയും പേര് സംബന്ധിച്ച തീരുമാനമെടുത്തത്. രണ്ട് പേരുകളും സംസ്ഥാന കമ്മിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കെ കെ ശൈലജ നിലവില്‍ മട്ടന്നൂരിലെ എംഎല്‍എയാണ്. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. കോഴിക്കോടും വടകരയും നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഏതുവിധേനെയും ഈ സീറ്റുകള്‍ പിടിച്ചടക്കാനാണ് എല്‍ഡിഫ് ഇത്തവണ ശ്രമിക്കുന്നത്.
അതേസമയം, ഐസക് പത്തനംതിട്ട സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സി.പി.എം ജില്ലാ കമ്മിറ്റിയില്‍ മറ്റൊരു പേരും സ്ഥാനത്തേക്ക് ഉയര്‍ന്നില്ല. ഐസകിന്‍റെ പേര് ജില്ലാ നേതൃത്വം സംസ്ഥാന ഘടകത്തിനു കൈമാറും.
15 സീറ്റിലേക്കാണ് ഇത്തവണ സി.പി.എം മത്സരിക്കുന്നത്. വിജയസാധ്യത ഏറെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി തിരക്കിട്ട നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം. മുതിര്‍ന്ന നേതാക്കളെ ഇറക്കിയും പരമാവധി സീറ്റ് ഉറപ്പിക്കാനാണ് ആലോചന. ഇതിന്‍റെ ഭാഗമായാണ് തോമസ് ഐസക്, എളമരം കരീം, കെ.കെ ശൈലജ തുടങ്ങിയവരുടെ പേര് പരിഗണിക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണനും പരിഗണനയിലുണ്ട്.
ആലത്തൂരിലാണ് മന്ത്രി രാധാകൃഷ്ണനെ പരിഗണിക്കുന്നത്. പാലക്കാട്ട് എം. സ്വരാജിന്‍റെയും എ. വിജയരാഘവന്‍റെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കോഴിക്കോട്ട് കരീമും വടകരയില്‍ ശൈലജയും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
















