മാനന്തവാടി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി ബാലന്‍ ശരത്തിന് സഹായവുമായി രാഹുല്‍ ഗാന്ധി എംപി. സാമൂഹ്യ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിക്ക് നൽകിയ നിവേദനത്തെ തുടർന്ന് അമ്പതിനായിരം രൂപ അനുവദിച്ചതായി ടി. സിദ്ദീഖ് എംഎൽഎ അറിയിച്ചു.
പാക്കം കാരേരിക്കുന്ന് നായ്ക്ക കോളനിയിലെ വിജയൻ – കമലാക്ഷി ദമ്പതികളുടെ മകൻ ശരത്തി (14 )നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. കടയിൽനിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശരത്തിനെ കോളനിക്കു സമീപം വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
വനം വകുപ്പ് അധികൃതർ 10,000 രൂപ നൽകി പോയതല്ലാതെ തിരിഞ്ഞുനോക്കിയില്ലെന്നും കിടപ്പിലായ മകന് അവശ്യസാധനങ്ങൾ വാങ്ങാൻ പോലും കയ്യിൽ പണമില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.
ജനുവരി 29ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. വീട്ടിൽനിന്നും 500 മീറ്റർ ദൂരെയുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരികയായിരുന്ന കുട്ടി ഇരുട്ടിൽ കാട്ടാന നിൽക്കുന്നത് കണ്ടില്ല. കോളനിക്ക് തൊട്ടടുത്ത് എത്തിയപ്പോഴാണ് ആന കുട്ടിയെ ആക്രമിച്ചത്. കാട്ടാന കുട്ടിയെ എടുത്ത് എറിയുകയായിരുന്നു.
വയനാട്ടില്‍ വന്യജീവി ആക്രമണം വര്‍ദ്ധിക്കുന്ന സാചര്യത്തില്‍ രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കര്‍ണാടകയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കണമെന്നും, മാനന്തവാടി മെഡിക്കല്‍ കോളജിന്റെ പരിമിതികള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി കല്‍പറ്റയിലെ അവലോകന യോഗത്തില്‍ പങ്കെടുത്തത്. ജില്ലാ കലക്ടറും വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് നീണ്ടുപോകുന്നത് ഗൗരവകരമാണ്. മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല വീണ്ടും ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
















