പത്തനംതിട്ട: ക്ഷേത്രത്തില്‍ ഗരുഡന്‍തൂക്കം വഴിപ്പാടിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. പത്തടി അധികം ഉയരത്തില്‍ നിന്നാണ് കുഞ്ഞ് വീണത്. ഇന്നലെ രാത്രി ഏഴംകുളം ക്ഷേത്രത്തില്‍വച്ചായിരുന്നു സംഭവം നടന്നത്. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതായിയില്ലായെന്ന് ആശുപത്രി അതികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ ശിശുസംരക്ഷണ സമിതിയോടാണ് നിലവിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രക്ഷിതാക്കളടക്കം ആരും വിഷയത്തിൽ പരാതി സമർപ്പിക്കാതിരുന്നതിനാൽ വിഷയത്തിൽ പോലീസ് ഇടപെട്ടിരുന്നില്ല. എന്നാൽ, വാർത്തകൾ പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് നിലവിൽ കമ്മിഷന്റെ ഇടപെടൽ.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
















