തിരുവനന്തപുരം: മീൻ കുളത്തിൽ വീണ് നാലുവയസ്സുകാരനു ദാരുണാന്ത്യം. കല്ലറ സ്വദേശി സതിരാജിന്റെ മകൻ ആദിത്യനാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം. വീടിനോടു ചേർന്നുള്ള മീൻകുളത്തിലാണ് കുട്ടി വീണത്. ആദിത്യനെ ഉടന്‍തന്നെ നാട്ടുകാരെത്തി കരയ്‌ക്കെത്തിച്ച് കല്ലറ തറട്ട ആശുപത്രിയില്‍ എത്തിച്ചു. ജീവനുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.
Read more :
- കർണാടകയുടെ ഉൾവനങ്ങളിലേക്ക് നീങ്ങി ബേലൂർ മഖ്ന; ദൗത്യം പ്രതിസന്ധിയിൽ
- കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
















