എളുപ്പത്തിലും ആരോഗ്യപരമായും ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് താളിച്ച മോര്.മോര് ദഹന പ്രക്രിയക്ക് വളരെ മികച്ചതാണ്.അതുകൊണ്ടുതന്നെ നമുക്ക് ദിനവും കഴിക്കാനും സാധിക്കുന്നു. ചെറിയ എരിവോടുകൂടിയും നമ്മുക്ക് ഇത് ഉണ്ടാക്കാവുന്നതാണ്.കുട്ടികൾക്ക് മോര് താളിച്ചത് കഴിക്കാൻ കൊടുത്തുനോക്കു അവരുടെ പ്രിയപ്പെട്ടതായി മാറും.ചോറിനു കൂടെയും നമ്മുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.
ചേരുവകൾ
.തൈര്-2 കപ്പ്
.ചെറിയ ഉള്ളി-5
.ഇഞ്ചി-1(ചെറുതായി അരിഞ്ഞത്)
.വെളുത്തുള്ളി-3
.പച്ചമുളക്-1 (ചെറുതായി അരിഞ്ഞത്)
.മഞ്ഞൾ പൊടി-1/2 ടീസ്പൂൺ
.കടുക്-1 ടീസ്പൂൺ
.ഉലുവ-1/2 ടീസ്പൂൺ
.കറിവേപ്പില-1 തണ്ട്
.ചുവന്ന മുളക്-2
.വെളിച്ചെണ്ണ-2 ടീസ്പൂൺ
.ഉപ്പ്-ആവശ്യത്തിന്
Read more ….
- Nutty Chocolate Banana Smoothie | നട്ടി ചോക്കലേറ്റ് ബനാന സ്മൂത്തി റെസിപ്പി
- പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ പ്രതികളായ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്
- കറ്റാർവാഴയ്ക്ക് ഇത്രയധികം ആരോഗ്യ ഗുണങ്ങളോ?
- Dark circles | കണ്ണിനു ചുറ്റുമുള്ള കറുത്തനിറം നിങ്ങളെ അലട്ടുന്നുണ്ടോ
- skin brightening | മുഖത്തിനു നിറം വെക്കാനും മിനുസമാക്കാനും തൈര് ഇങ്ങനെ ചെയ്താൽ മതി
തയ്യാറാക്കുന്നവിധം
ഒരു വലിയ പാത്രത്തിൽ തൈര് ചേർത്ത് ഒരു സിൽക്ക് ടെക്സ്ചറിൽ അടിക്കുക.ഇതിലേക്ക് വെള്ളം ചേർത്ത് അടിക്കുക.ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിനുശേഷം ഉലുവ,കറിവേപ്പില,ചുവന്ന മുളക് എന്നിവ ഇട്ട് താളിക്കുക
ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് ഉള്ളി നിറം മാറുന്നതുവരെ വഴറ്റുക അരിഞ്ഞ ഇഞ്ചി, പച്ചമുളക്, മഞ്ഞൾപൊടി എന്നിവ കൂടി ചേർക്കുക ചൂട് കുറച്ച് വയ്ക്കുക, പതുക്കെ തൈര് അതിലേക്ക് ചേർക്കുക.
തൈര് ചൂടാകുകയും കുമിളയാകാൻ തുടങ്ങുകയും ചെയ്യുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.
തീ ഓഫ് ചെയ്യുക, ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.