‘പ്രതീക്ഷകൾ നിറഞ്ഞ ഒരു വർഷം’: മകൾ ഹോപ്പിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ബേസിൽ ജോസഫും എലിസബത്തും| Basil Joseph daughter’s birthday celebration

മകൾ ഹോപ്പിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി സംവിധായകനും നടനുമായ ബേസിൽ ജോസഫും ഭാര്യ എലിസബത്തും. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും ഹോപ്പുമൊത്തുള്ള ചിത്രങ്ങൾ  പങ്കുവെച്ചത്.

‘പ്രതീക്ഷകൾ നിറഞ്ഞ ഒരു വർഷം. മാതൃത്വം നേടിയതിന്റെ ഒരു വർഷം. ഫെബ്രുവരി 15 ന് ഞങ്ങളുടെ കൊച്ചു ‘ഹോപ്പിൻ്റെ’ ഒന്നാം ജന്മദിനം ഞങ്ങൾ സന്തോഷത്തോടെ ആഘോഷിച്ചു’, ഇരുവരും പോസ്റ്റിൽ കുറിച്ചു. ഹോപ്പിന് പിറന്നാളാശംസകൾ നൽകി നിരവധി പേരും ചിത്രങ്ങൾക്ക് താഴെ പ്രതികരിച്ചിട്ടുണ്ട്.

2017 ലാണ് ബേസിലും എലിസബത്തും വിവാഹിതരായത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 15ന് തനിക്ക് പെൺകുഞ്ഞ് പിറന്നെന്ന സന്തോഷ വാർത്ത ബോസിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

Read More……

അതേസമയം, ‘ഗുരുവായൂർ അമ്പലനടയിൽ’, ‘അജയൻ്റെ രണ്ടാം മോഷണം’, ‘വർഷങ്ങൾക്ക് ശേഷം’ തുടങ്ങിയ ചിത്രങ്ങളാണ് ബേസിലിന്റെ വരാനിരിക്കുന്ന പ്രെജക്ടുകൾ. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ‘ഫാലിമി’ വലിയ വിജയമാണ് നേടിയത്.

രൺവീർ സിംഗിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘ശക്തിമാൻ’ എന്ന ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.