തിരുവനന്തപുരം: വയനാട് വന്യജീവി ആക്രമണ വിഷയം സംസ്ഥാന ഗവര്‍മെന്റിന്റെ അധികാര പരിധിയില്‍പെടുന്ന പ്രാദേശിക വിഷയമാണെന്നും അതില്‍ എംപിയല്ല നടപടി എടുക്കേണ്ടതെന്ന് കോണ്‍ഗ്രസ്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട യാതൊന്നും ചെയ്യാതെ പാര്‍ലമെന്റ് എം.പിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വനം വകുപ്പിന്റെ ശുദ്ധ അനാസ്ഥയാണ് വയനാട്ടില്‍ സംഭവിക്കുന്നത്. പിണറായി വിജയന്റെ സര്‍ക്കാര്‍ വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഇവിടത്തെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാതിരുന്നിട്ട് ആ കഴിവുകേട് മറച്ച് വെക്കാന്‍ സിപിഎം നടത്തുന്ന പ്രചരണ വേലകള്‍ കൊണ്ട് വയനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാം എന്ന ധാരണ വേണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
അതേസമയം, ഉത്തർപ്രദേശിൽ പ്രവേശിച്ച ഭാരത് ന്യായ് യാത്ര താൽക്കാലികമായി നിർത്തിവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലേക്ക്. സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് രാഹുൽ ഗാന്ധി വൈകിട്ട് അഞ്ച് മണിയോടെ യാത്ര തിരിക്കും. കോൺഗ്രസ് മാദ്ധ്യമവിഭാഗം മേധാവി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം അവിടെ വേണമെന്ന ആവശ്യം കണക്കിലെടുത്താണ് യാത്ര.
നിലവിൽ ഭാരത് ന്യായ് യാത്ര വാരണസിയിൽ എത്തി നിൽക്കുകയാണ്. രാഹുൽ മടങ്ങിയെത്തിയതിന് ശേഷം നാളെ വൈകീട്ട് മൂന്ന് മണിക്ക് മാത്രമേ യാത്ര പുനരാരംഭിക്കുകയുള്ളൂ. കഴിഞ്ഞ ദിവസമാണ് യാത്ര യുപിയിൽ പ്രവേശിച്ചത്. ഇന്ന് വാരണസയിൽ പദയാത്ര ആരംഭിച്ചതിന് പിന്നാലെ രാഹുൽ ക്ഷേത്ര ദർശനം അടക്കമുള്ളവ നടത്തിയിരുന്നു.
കാട്ടാന ആക്രമണത്തിൽ വാച്ചർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജില്ലയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഈ സമയത്ത് രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് എംപി കൂടിയായ രാഹുൽ വയനാട്ടിലേക്ക് എത്തുന്നത്. വയനാട്ടിലെ ജനങ്ങളുടെ വികാരം അവിടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയെ നേരത്തെ അറിയിച്ചിരുന്നു.
Read more ….
- സിഎംആർഎല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണ് തോട്ടപ്പള്ളി ഖനനം: മാത്യു കുഴൽനാടൻ
- അനന്തതയെ തേടി – ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം
- ഒടുവിൽ അവർ ഒന്നാകുന്നു: വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമിട്ട് റോബിനും ആരതിയും| Robin Radhakrishnan&Arathi Podi
- Idichakka thoran | ചക്കകാലം ആല്ലേ, ഒരു ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ?
- എറണാകുളത്ത് സിപിഎമ്മിൻ്റെ സസ്പെൻസ് ത്രില്ലർ; ആശയക്കുഴപ്പമൊഴിയാതെ ആലത്തൂരും, ചാലക്കുടിയും
















