ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടിയിട്ടും അടുത്ത സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ പോയതോടെ പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചു പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ). ജയിലിൽ കഴിയുന്ന പാർട്ടി സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ നിർദ്ദേശപ്രകാരമാണു തീരുമാനം. ഉമർ അയൂബ് ഖാനെ പ്രധാനമന്ത്രി സ്ഥാനാർഥിയായും അസ്ലം ഇഖ്ബാലിനെ പഞ്ചാബ് മുഖ്യമന്ത്രിയായും പാർട്ടി പ്രഖ്യാപിച്ച് ഒരു ദിവസത്തിനു ശേഷമാണ് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവ് ബാരിസ്റ്റർ അലി സെയ്ഫ് തീരുമാനം പ്രഖ്യാപിച്ചത്.
പാർട്ടി സ്ഥാപകൻ ഇമ്രാൻ ഖാന്റെ നിർദ്ദേശപ്രകാരമാണു കേന്ദ്രത്തിലും പഞ്ചാബിലും പ്രതിപക്ഷത്തിരിക്കാൻ പാർട്ടി തീരുമാനിച്ചതെന്നു അലി സെയ്ഫ് പറഞ്ഞു. ഞങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിച്ചതിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്” – അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിരിക്കാൻ പാര്‍ട്ടി തീരുമാനിച്ചെങ്കിലും പ്രധാനമന്ത്രിയുടെയും പഞ്ചാബ് മുഖ്യമന്ത്രിയുടെയും തിരഞ്ഞെടുപ്പിൽ പാർട്ടി പങ്കെടുക്കുമോയെന്നു വ്യക്തമല്ല. തിരഞ്ഞെടുപ്പ് ക്രമക്കേടും അഴിമതിയും ആരോപിച്ച് ഇന്ന് രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാൻ പിടിഐ പദ്ധതിയിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നു പരമാവധി ജനങ്ങളെ ബോധ്യപ്പെടുത്താനാണു പാർട്ടി ശ്രമം.
Read more ….
- ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്
- ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രം: ‘ദേവര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു| Devara: Part 1 Release Date
- തെലങ്കാനയിൽ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം, ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചു തകർത്തു, 20 പേർക്ക് പരിക്ക്
- പരാതി സ്വീകരിക്കാതെ യുവാവിനെ ആക്ഷേപിച്ചിറക്കിവിട്ട് പോലീസ്
- വിവാഹേതരബന്ധ സംശയം :ഭാര്യയുടെ തലയറുത്ത് യുവാവ്
തിരഞ്ഞെടുപ്പിൽ മൽസരിച്ച 265 ദേശീയ അസംബ്ലി സീറ്റുകളിൽ 93 എണ്ണവും പിടിഐ നേടിയിരുന്നു. എന്നാൽ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്–നവാസ് (പിഎംഎൽഎൻ), ബിലാവൽ ഭൂട്ടോ സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) ചേർന്നു സഖ്യസർക്കാർ രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിയതാണ് ഇമ്രാൻ ഖാനു തിരിച്ചടിയായത്. പിഎംഎൽ–എന്‍ 75 സീറ്റുകളിലും പിപിപി 54 സീറ്റുകളിലുമാണു തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക