കാസർകോട്:പരാതി നൽകാൻ പോലീസ് സ്‌റ്റേഷനിൽ എത്തിയ തന്നെ പരാതി സ്വീകരിക്കാതെ അധിക്ഷേപിച്ച് ഇറക്കി വിടുകയും പോലീസ് സംഘം മർദിച്ചതായും യുവാവ്.മേൽപറമ്പ് സ്വദേശി കലന്തർ അലി ആണ് ആരോപണം ഉയർത്തിയത്.
കാസർക്കോട് മേൽപറമ്പ് സ്വദേശി കലന്തർ അലിയാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് കാസർകോട് മേൽപറമ്പിൽ ഒരു സംഘം മർദിച്ചതായി കലന്തർ അലി പറയുന്നു.
തലക്ക് അടിയേറ്റ കലന്തർ അലി രാത്രി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തി. അവിടെ നിന്നും കലന്തർ അലിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് കലന്തർ അലി പരാതിയുമായി മേൽപറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി സ്വീകരിക്കാതെ ആക്ഷേപിച്ച് ഇറക്കിവിട്ടതായി കലന്തർ അലി പറയുന്നു.
Read more ….
- വനം വകുപ്പ് ജീപ്പിൽ റീത്ത് വെച്ച് ജനങ്ങൾ:പുൽപ്പള്ളിയിൽ ഉദ്യോഗസ്ഥര്‍ക്കുനേരെ കൈയേറ്റം
- കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജ്
- ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്
- റാഫി- നാദിര്‍ഷാ ചിത്രം ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’: ട്രെയ്‌ലർ| Once Upon A Time In Kochi Official Trailer
- വന്യജീവി ആക്രമണത്തിൽ ഉന്നതതലയോഗം ചേരാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
സംഭവം അറിഞ്ഞ് കലന്തർ അലിയുടെ സഹോദരനും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി.പരാതിയെ കുറിച്ച് ചോദിക്കുന്നതിനിടെ യുവാവ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നുമാണ് മേൽപറമ്പ് പൊലീസിൻ്റെ വിശദീകരണം. കലന്തർ അലി ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.