സ്ലൈഗോ ∙ 18–ാം വർഷത്തിലേക്കു പ്രവേശിച്ച ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം. അനിർബാൻ ബാഞ്ജായാണ് പുതിയ പ്രസിഡന്റ്. ഹരിണി വല്ലഭനേനിയെ സെക്രട്ടറിയായും മോൻസി വർഗീസിനെ ട്രഷററായും തിരഞ്ഞെടുത്തു. ആൽബർട്ട് കുര്യാക്കോസ് പബ്ലിക് റിലേഷൻ ഓഫിസറായി തുടരും. മീഡിയ ഓഫിസറായി ഡയസ് സേവ്യറും, ഓഡിറ്ററായി ദിവ്യശ്രീ അനിൽകുമാറും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലേഖ അരുൺ ആണ് പുതിയ കൾച്ചറൽ സെക്രട്ടറി.
2006 ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോ ആഘോഷങ്ങളേക്കാളുപരി അംഗങ്ങളുടെ ക്ഷേമത്തിനാണ് പ്രാധാന്യം നൽകി വരുന്നത്. കൗണ്ടി കൗൺസിൽ, ഗാർഡ, ഇന്ത്യൻ എംബസി മുതലായ സർക്കാർ ഏജൻസികളുമായും, നോർത്തുവെസ്റ് ഹോസ്പിസ്, സ്ലൈഗോ റോവേഴ്സ് ഫുട്ബോൾ ക്ളബ്ബ് മുതലായ സർക്കാർ ഇതര ഏജൻസികളുമായും ചേർന്ന് പ്രവർത്തിച്ചു വരുന്ന അസോസിയേഷൻ ഇന്ത്യൻ സമൂഹത്തെ ഐറിഷ് ജനതയുമായി ഇഴയടുപ്പത്തോടെ ജീവിക്കാൻ സഹായിക്കുന്നതിൽ മുൻപന്തിയിലാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക