താരൻ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. വരണ്ട ചർമവും അതിലുണ്ടാകുന്ന ജൈവവ്യതിയാനങ്ങളും തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്.
ശിരസ്സിനെ മാത്രമല്ല പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. താരനെ തടഞ്ഞുനിർത്തുവാൻ ചില മാർഗ്ഗങ്ങളുണ്ട്. പ്രകൃതിദത്തമായ ചേരുവകളുടെ പ്രയോഗങ്ങളിലൂടെ താരനെ അകറ്റി നിർത്തുവാൻ കഴിയും. ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന സേബം താരന്റെ മൂലകാരണമാണ്.
പണ്ടൊക്കെ വീടുകളിൽ താരൻ പോകാൻ ഉപയോഗിച്ചിരുന്ന സൂത്ര വിദ്യകൾ പരിശോദിച്ചു നോക്കു
- കീഴാർനെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനുമുൻപ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കിൽ താരൻ പൂർണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും.
- ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ തേയ്ക്കുക. പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക.
- തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ ചതച്ചെടുത്ത ചാറ് വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ പുരട്ടിയശേഷം കുളിക്കുക. ഫലം ഉണ്ടാകും.
- കടുക് അരച്ച് വെളിച്ചെണ്ണ ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയിൽ തേച്ചുകുളിക്കുന്നതു നല്ലതാണ്.
- ഓരിലത്താമര താളിയാക്കി തലയിൽ തേച്ചുകുളിക്കുക.
- മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാമ്പുവോ ബാത്ത് സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകികളയുക.
- വെളിച്ചെണ്ണയിൽ പച്ചകർപ്പൂരം ചേർത്ത് കാച്ചി തിളപ്പിച്ച എണ്ണ തലയിൽ തേച്ച് കുളിക്കുക.
- മരുന്നുകൾ വീട്ടിലുണ്ടാക്കാം
- രാമച്ചം, നെല്ലിക്ക എന്നിവ ചേർത്ത വെള്ളം തിളപ്പിച്ചാറ്റിയശേഷം ആ വെള്ളത്തിൽ തല വൃത്തിയായി കഴുകുക. ഇതു കുറച്ചു ദിവസങ്ങളിൽ നിത്യവും ആവർത്തിക്കുക. താരന് ശമനമുണ്ടാകും.
- പാളയംകോടൻ പഴം താരനു നല്ലതാണ്. ഇത് ഉടച്ച് കുഴമ്പാക്കി തലയിൽ പുരട്ടിയശേഷം പത്തു മിനിട്ട് കഴിഞ്ഞ് കഴുകികളയുക.
- ശുദ്ധമായ ചെറുപയർപൊടി തൈരിൽ കലക്കി തലയിൽ തേച്ചു കുളിക്കുന്നത് ഫലം ചെയ്യും.
- ചെമ്പരത്തിപ്പൂവോ തെച്ചിപ്പൂവോ ചേർത്ത് വെളിച്ചെണ്ണ കാച്ചി കുളിക്കുന്നതിനു മുൻപായി സ്ഥിരമായി തലയിൽ തേയ്ക്കുന്നതു നല്ലതാണ്.
ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത ഉലുവ അരച്ചെടുത്ത് രണ്ടുകപ്പ് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി പതിവായി കുളിക്കുന്നതിനു മുൻപായി ഉപയോഗിക്കുക. താരൻ ക്രമേണ മാറികിട്ടും.
ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
നിങ്ങൾക്ക് പ്രേമേഹവും പൊണ്ണത്തടിയുമുണ്ടോ? കുറയ്ക്കാൻ മാർഗ്ഗമുണ്ട്
ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്
കാസർകോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി
ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തല ചെമ്പരത്തിത്താളി തേച്ച് കഴുകുന്നതു താരനെ പ്രതിരോധിക്കും. തലയിൽ സ്ഥിരമായി എണ്ണ തേയ്ക്കുന്നവർ ഫംഗസ് ബാധയുള്ള എണ്ണ ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. തലയും തലമുടിയും എപ്പോഴും ശുദ്ധമായി സൂക്ഷിക്കുക. ഇക്കാര്യങ്ങൾ ശദ്ധ്രിച്ചാൽ താരനെ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. താരനെ ഓർത്ത് കൂടുതൽ വ്യാകുലപ്പെടേണ്ട കാര്യമില്ല. ചികിത്സിച്ചാൽ പൂർണമായി ഭേദമാകാവുന്നതേയുള്ളു.
how to get rid of dandruff