കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഇടുക്കി മുൻ എംപിയും കേരളം കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ഫ്രാൻസിസ് ജോർജ്.കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.ജോർജിന്റെ മകനാണ് ഫ്രാൻസിസ് ജോർജ്.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.1999ലും 2004ലും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും ഫ്രാൻസിന് ജോർജ് വിജയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർഥികളുടെ നേരിട്ടുള്ള പോരാട്ടമാണെന്നതാണ് കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുക.
കേരള കോൺഗ്രസ് (എം) പ്രതിനിധിയും നിലവിലെ എംപിയുമായ തോമസ് ചാഴിക്കാടനെയാണ് എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എൽഡിഎഫും യുഡിഎഫും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച ലോക്സഭാ സീറ്റാണ് കോട്ടയം.
Read more …
- വന്യജീവി ആക്രമണത്തിൽ ഉന്നതതലയോഗം ചേരാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
- റാഫി- നാദിര്‍ഷാ ചിത്രം ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’: ട്രെയ്ലർ| Once Upon A Time In Kochi Official Trailer
- ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്
- പോളിന് ആദരാഞ്ജലി അർപ്പിച്ച് ആയിരക്കണക്കിനാളുകൾ:മൃതദേഹവുമായി പുൽപ്പള്ളിയിൽ വൻ പ്രതിഷേധം
- കാസർകോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി
കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം.ജോർജിന്റെ മകനാണ് ഫ്രാന്‍സിസ് ജോർജ്. വിദേശകാര്യം, പ്രതിരോധം, വ്യവസായം എന്നീ പാർലമെന്റ് സമിതികളിൽ അംഗമായിരുന്നു. 2016ലും 2021ലും ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നും മൽസരിച്ച അദ്ദേഹം റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടിരുന്നു.