കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സിറുകളന്തയ് പഞ്ചായത്തിൽ സംഘടിപ്പിച്ചു.
അതിന്റെ ഭാഗമായി കർഷകർക്ക് മണ്ണിര കംമ്പോസ്റ്റ് നിർമിച്ചു കൊടുക്കുകയും അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും ചെയ്തു.ഇത് ഒരു മാലിന്യ നിർമ്മാർജ്ജന രീതി കൂടിയാണ്. ജൈവകൃഷിക്ക് ഏറ്റവും ഉപയോഗിക്കുന്ന വളം കൂടിയാണ് മണ്ണിര കമ്പോസ്റ്റ്. ഇത് മിക്കവാറും എല്ലാത്തരം വിളകൾക്കും ഉപയോഗിക്കുന്നുണ്ട്.
ഈ വളത്തിന്റെ നിർമ്മാണത്തിൽ ലഭിക്കുന്ന മറ്റൊരു വളമാണ് വെർമി വാഷ്. ഇതും നല്ല വളമാണ്. സാധാരണയായി മണ്ണിരക്കമ്പോസ്റ്റ് നിർമ്മിക്കുന്നത് ഒരു സംഭരണിയിൽ അഴുകുന്ന ജൈവവസ്തുക്കൾ ഇട്ട് അതിൽ മണ്ണിരകളെ നിക്ഷേപിച്ചാണ്.
മണ്ണിര ജൈവാംശങ്ങൾ തിന്നുകയും അതിന്റെ വിസർജ്ജ്യം വളമായി മാറുകയും ചെയ്യും.ജൈവ കൃഷി കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ സ്വീകരിക്കാവുന്ന മാർഗം ആണ് ഇത്.
Read More………
- വിഖ്യാത പാചക വിദഗ്ധന് ഇംതിയാസ് ഖുറേഷി അന്തരിച്ചു
- കാസർകോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി
- വയനാട്ടിലെ ഹർത്താൽ പൂർണ്ണം : വാഹനങ്ങൾ തടഞ്ഞു പ്രതിഷേധക്കാർ
- ഗാസയിൽ നാസർ ആശുപത്രിയിൽ ഓക്സിജൻ നിലച്ചു; 5 രോഗികൾ മരിച്ചു
- പോലീസുകാരുടെ ജീവിതപ്രശ്നങ്ങൾ ലഘുവായി പറഞ്ഞുവെക്കുന്ന ചിത്രം: ‘തുണ്ട്’ റിവ്യൂ| Thundu Review
ആഫ്രിക്കൻ മണ്ണിരകൾ ആണ് കൂടുതലായി ഇത് നിർമിക്കാൻ ഉപയോഗിക്കാർ ഉള്ളത് എന്നിരുന്നാലും നാടൻ മണ്ണിരകൾ ആണ് കൂടുതൽ ഫലഭൂഷ്ടമായ വളം കർഷകർക്ക് നൽകുന്നത് എന്ന് വിദ്യാർത്ഥികൾ ബോധ്യപെടുത്തി.
കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അപർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ് നയിച്ചത്.