ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ പാചക വിദഗ്ധൻ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. സെലിബ്രിറ്റി ഷെഫ് കുനാൽ കപൂർ ആണ് ഖുറേഷിയുടെ വിയോഗ വാർത്ത പുറത്തുവിട്ടത്. രാജ്യത്ത് പാചക കലയ്ക്ക് ആദ്യമായി പത്മ പുരസ്കാരം ലഭിക്കുന്നത് ഖുറേഷിയുടെ കൈപുണ്യത്തിനാണ്.
നൂതന പാചക സൃഷ്ടികളിലൂടെ ഖുറേഷി മായാത്ത മുദ്ര പതിപ്പിച്ചു. 2016ലായിരുന്നു പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. നവാബുമാരുടെ ഹൃദയം കവർന്ന അവ്ധ്-ലഖ്നവി പാചകരീതിയിലെ പാചകരീതിയുടെ അതികായനായിരുന്നു. ദം ബിരിയാണിയിലെ മികവിനും ബുഖാര വിഭവങ്ങൾക്കും പ്രശസ്തനായിരുന്നു. രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും വിരുന്നൊരുക്കി ഖുറേഷി വിസ്മയിപ്പിച്ചു.
രാഷ്ട്രപതിമാർക്കും പ്രധാനമന്ത്രിമാർക്കും വിദേശരാഷ്ട്രത്തലവന്മാർക്കും വിരുന്നൊരുക്കി. ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ വെജിറ്റേറിയൻ വിഭവങ്ങൾകൊണ്ട് നോൺ വെജിറ്റേറിയൻ വിരുന്നു നൽകി അമ്പരപ്പിച്ചിട്ടുണ്ട്.
1931 ഫെബ്രുവരി രണ്ടിന് ലക്നോവിലെ പാചക വിദഗ്ധരുടെ കുടുംബത്തിലായിരുന്നു ഇംതിയാസ് ഖുറേഷിയുടെ ജനനം. അമ്മാവന്‍റെ ശിക്ഷണത്തിലാണ് അദ്ദേഹം പാചക യാത്ര ആരംഭിച്ചത്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിനായി സേവനം ചെയ്ത കൃഷ്ണ കാറ്ററേഴ്‌സിൽ ജോലി ചെയ്തു.
1979ൽ ഐ.ടി.സി ഹോട്ടൽ ശൃംഖലയിൽ ചേർന്നു. ബുഖാരെ പാചക ബ്രാൻഡിലൂടെ ലോക ശ്രദ്ധ ആകർഷിച്ച അദ്ദേഹം ഐ.ടി.സി ഹോട്ടലിന്‍റെ മാസ്റ്റർ ഷെഫ് ആയിരുന്നു. രാജ്യത്ത് പാചകകലയിൽ ആദ്യ പത്മ പുരസ്കാരം ലഭിച്ച വ്യക്തി കൂടിയാണ് ഖുറേഷി.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക