ഗാസ: ഹമാസ് – ഇസ്രയേൽ സംഘർഷത്തിനിടെ പലസ്തീൻകാരുടെ അവസാന അഭയകേന്ദ്രമായിരുന്ന റഫ നഗരത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. രക്ഷ തേടി ഈജിപ്ത് അതിർത്തിനഗരമായ ഇവിടെ തമ്പടിച്ചിട്ടുള്ള 13 ലക്ഷത്തോളം പലസ്തീൻകാർ ആസന്നമായ കരയുദ്ധഭീതിയിൽ കൂട്ടപ്പലായനത്തിനൊരുങ്ങുന്നു. അഭയാർഥി പ്രവാഹമുണ്ടായാൽ അവരെ സുരക്ഷിതമായി പാർപ്പിക്കുന്നതിനായി ഈജിപ്ത് അതിർത്തിയിൽ വിപുലമായ കോൺക്രീറ്റ് വേലിക്കെട്ടുകൾ നിർമിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗാസയിലെ അവസാന അഭയകേന്ദ്രമായിരുന്ന നാസർ ആശുപത്രിയിൽ ഇസ്രയേൽ സേന തിരച്ചിൽ തുടരുന്നു. ഓക്സിജൻ നിലച്ചതിനാൽ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന 5 രോഗികൾ മരിച്ചു. ഹമാസ്‍ പ്രവർത്തകരും അവർ ബന്ദിയാക്കിയ ഇസ്രയേലുകാരും ഇവിടെ ഉണ്ടെന്ന് അവകാശപ്പെട്ടാണ് ഇസ്രയേൽ സേന നാസർ ആശുപത്രിയിൽ തിരച്ചിൽ നടത്തുന്നത്. ഇവിടെ അഭയം തേടിയിരുന്നവരിൽ ഭൂരിപക്ഷം ആളുകളും സേന എത്തും മുൻപ് മാറിയിരുന്നു.
ജനറേറ്ററുകൾ ഇന്ധനമില്ലാതെ നിശ്ചലമായതോടെ ആശുപത്രിയിലെ വൈദ്യുതി ബന്ധം നിലച്ചു. ഒക്ടോബർ 7 ആക്രമണത്തിൽ പങ്കെടുത്ത 7 ഹമാസ് പ്രവർത്തകരെ ആശുപത്രിയിൽ നിന്നു പിടികൂടിയതായി ഇസ്രയേൽ സേന അറിയിച്ചു.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക