കോഴിക്കോട് : കുറ്റിക്കാട്ടൂർ സൈനബ വധക്കേസില്‍ പൊലീസ് കുറ്റപത്രം നല്‍കി. കോഴിക്കോട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസബ പോലീസ് കുറ്റപത്രം നല്‍കിയത്. നാല് പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം.
ഒന്നാം പ്രതി താനൂർ കുന്നും പുറo സ്വദേശി സമദ് (52) രണ്ടാം പ്രതി ഗൂഡല്ലൂർ പെരിയ നഗർ ഓവാലി സ്വദേശി സൈനുല്‍ ആബിദ് എന്ന സുലൈമാൻ (40) എന്നിവർക്കെതിരെ കൊലപാതകം, ആസൂത്രണം, തട്ടിക്കൊണ്ട് പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തി. മൂന്നും നാലും പ്രതികളായ ഗൂഡല്ലൂർ തുണ്ടത്തില്‍ സ്വദേശി ശരത് (28), വയനാട് വെള്ളാരംകുന്ന് സ്വദേശി നിയാസ് എന്നിവർക്കെതിരെ മോഷ്ടിച്ച സ്വർണ്ണം ഉപയോഗിച്ചതാണ് കുറ്റം. നിയാസിന്റെ സുഹൃത്ത് നജിമുദ്ദീനെ പിടികൂടാനുണ്ട്. ഇയാള്‍ക്കെതിരെ പ്രത്യേക കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി.
Read more :
- ഇത്തവണ ലോക്‌സഭയിലേക്ക് കെ.കെ ശൈലജ മത്സരിച്ചേക്കില്ല: പകരം പ്രമുഖരായ രണ്ട് നേതാക്കളുടെ പേര് സിപിഎം പരിഗണനയില്‍
- ഇന്ന് നാല് ജില്ലകളില്‍ നാല് ഡിഗ്രി വരെ ചൂട് കൂടും, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
128 സാക്ഷികളാണ് കുറ്റപത്രത്തില്‍. 940 പേജുള്ള കുറ്റപത്രം . സംഭവം നടന്ന് 85 ആം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ മുഖ്യപ്രതി സമദ് കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ മൃതദേഹം തള്ളിയെന്നാണ് കേസ്സ് . സമദ് തന്നെയാണ് ഇക്കാര്യം കോഴിക്കോട് കസബ പൊലീസില്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ നവംബർ 7 നാണ് മുക്കത്തിനടുത്ത് സൈനബയെ കൊലപ്പെടുത്തിയത്.