വാഷിങ്ടൻ: ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തുന്ന ക്വാഡ് ബില്ലിന് യുഎസ് ജനപ്രതിനിധി സഭ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം നൽകി. ആരോഗ്യം, സൈബർ സുരക്ഷ, കാലാവസ്ഥ, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണത്തിനായി രൂപീകരിച്ച ചതുർരാഷ്ട്ര സഖ്യമാണ് ക്വാഡ്. ഇതിനായി 24 അംഗങ്ങളിൽ കൂടാതെയുള്ള പാർലമെന്ററി വർക്കിങ് ഗ്രൂപ്പിന് രൂപം നൽകാനും യുഎസ് സർക്കാരിന് ജനപ്രതിനിധി സഭ നിർദേശം നൽകി. 39ന് എതിരെ 379 വോട്ടിനാണ് ബിൽ പാസാക്കിയത്. ഈ മേഖലകളിലെ ചൈനയുടെ മേധാവിത്വം തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് സഖ്യത്തിന് രൂപം നൽകിയിട്ടുള്ളത്.
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക