ഇനി പലഹാരം വറുക്കുമ്പോൾ പാത്രത്തിൽ കരിഞ്ഞു പിടിച്ചിരിക്കില്ല

വെകുന്നേരങ്ങളിൽ നല്ലചൂട് ചായകുടിക്കുമ്പോൾ വറുത്തതും പൊരിച്ചതുമായ എന്തെങ്കിലും കഴിക്കാൻ തന്നെ നല്ല രസമാണ് എന്നാൽ ഉണ്ടാക്കാൻ ആലോചിക്കുമ്പോൾ തന്നെ പാത്രത്തിൽ അടിഞ്ഞ്‌ കൂടുന്ന കരിഞ്ഞത്  ഒക്കെ ആണോ മനസ്സിൽ വരുന്നത് ? എങ്കിൽ ഇനി അത് ആലോചിച്ച്  ടെൻഷൻ ആവേണ്ടതില്ല വീട്ടിൽ ചെയ്യാവുന്ന കുറച്ച് പൊടികൈകൾ  നോക്കിയാലോ?

പലഹാരങ്ങൾ വറുത്തതിനുശേഷം കോൺഫ്ലേവർ വെള്ളത്തിൽ ഇട്ട് കലക്കിയെടുക്കുക. നന്നായി ലൂസ് ആയി തന്നെ എടുക്കണം അതിനുശേഷം ആ എണ്ണയിലേക്ക് കോൺഫ്ലേവർ ഒഴിച്ചതിനുശേഷം അത് മൊരിഞ്ഞുവരുമ്പോൾ നമ്മുക്ക് കോരി എടുക്കാവുന്നതാണ്.ഇതിന്റെ കൂടെ തന്നെ മുൻപ് വറുത്തെടുത്തതിന്റെ അവശിഷ്ടങ്ങളും കൂടെ വരുന്നതാണ്.

പാത്രത്തിൽ നിന്നും കിട്ടുന്നില്ലേ 

ചില പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ പാത്രത്തിൽ തന്നെ ഒട്ടിപിടിച്ചപോലെ ഉണ്ടാകാറുണ്ട്.എന്നാൽ വളരെ സിമ്പിൾ ആയി നമ്മുക് ഈ പ്രശ്നനവും പരിഹരിക്കാവുന്നതാണ്.ആദ്യം നമ്മൾ ഉണ്ടാക്കാനുപയോഗിക്കുന്ന പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചു ഒഴിക്കാവുന്നതാണ്.മുട്ട വേവുന്നതിനു എണ്ണ ഒഴിക്കാൻ പാടില്ല.മുട്ട വെന്ത് വരുമ്പോൾ എടുത്തുമാറ്റുക.ഇപ്പോൾ പത്രം നന്നായി മയപ്പെട്ടിട്ടുണ്ടാകും.അതിനു ശേഷം നമ്മുക്ക് പലഹാരങ്ങൾ അടിയിൽ പിടിക്കാതെ വറുത്തെടുക്കാവുന്നതാണ്.

Read more :

. കേരള കോക്കനട്ട് ഫ്രൈഡ് ബീഫ്

. എന്നും ഒരേരീതിയിൽ ചീരയുണ്ടാക്കി മടുത്തോ ?ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കു

. ഫ്രിഡ്ജിൽ വയ്‌ക്കണ്ട ഈ തോരൻ 3 ദിവസം വരെ കേടാകില്ല: എളുപ്പത്തിലുണ്ടാക്കാം അടിപൊളി തോരൻ

. Venpongal and Tomato Chutney | തമിഴ്നാട് സ്പെഷ്യൽ വെൺപൊങ്കലും തക്കാളി ചട്നിയും

. Wheat Vellayappam | ബ്രേക്ഫാസ്റ്റിന് ഒരു ഗോതമ്പ് വെള്ളയപ്പം

നാരങ്ങാ ഇങ്ങനെ ഉപയോഗിച്ചുനോക്കു 

കരിഞ്ഞപത്രത്തിലേക്ക് നാരങ്ങ കഷ്ണങ്ങളാക്കിഇട്ട് വെക്കുക.ഇത് കുറച്ച് സമയത്തിനുശേഷം എടുത്തുമാറ്റാവുന്നതാണ്.അതിലൂടെ കരിഞ്ഞ അവശിഷ്ട്ടങ്ങളും ഒഴിവാക്കുന്നതിന് സഹായിക്കും 

ശ്രദ്ധിക്കേണ്ടതുണ്ട് 

ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.കാൻസർ പോലുള്ള രോഗങ്ങൾ വരുന്നതിനു പ്രധാന കാരണമായി ഇത് മാറുന്നു.അമിതമായ എണ്ണ  ഉപയോഗിക്കുന്നതു നിങ്ങളിൽ കൊളസ്‌ട്രോൾ,അമിതവണ്ണം എന്നിവ ഉണ്ടാകുന്നതിനു കാരണമാകുന്നു.