ഭക്ഷണത്തോടൊപ്പം തോരൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും.എന്നാൽ അതിനായി സമയം കണ്ടെത്താൻ നിൽക്കാറുമില്ല . ഒരേ രുചിയിൽ എന്നും ചീര ഉണ്ടാക്കിയാൽ മതിയോ? ഇതൊന്നു ഉണ്ടാക്കി നോക്കു .വളരെ എളുപ്പത്തിലും രുചികരവുമായ ചീരത്തോരൻ നമ്മുക്ക് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇനി ഭക്ഷണത്തിൽ ഇതും കൂടി ചേർത്തുനൽകാം.
ചേരുവകൾ
.അരിഞ്ഞ ചീര -4 കപ്പ്
.ഉപ്പ് -1/2 ടീസ്പൂൺ
.എണ്ണ-1 ടീസ്പൂൺ
.കടുക്-1/2 ടീസ്പൂൺ
.കറിവേപ്പില-6
.ചുവന്ന മുളക്-2 (പകുതി കീറിയത്)
.തേങ്ങ ചിരകിയത്-1/2 കപ്പ്
.പച്ചമുളക്-1 അരിഞ്ഞത്
.ഇഞ്ചി-1 ടീസ്പൂൺ (അരിഞ്ഞത്)
.വെളുത്തുള്ളി-2
.ഗ്രാമ്പൂ-2
.സവാള-6 (അരിഞ്ഞത്)
.ജീരകം-1/2 ടീസ്പൂൺ
Read more :
. Venpongal and Tomato Chutney | തമിഴ്നാട് സ്പെഷ്യൽ വെൺപൊങ്കലും തക്കാളി ചട്നിയും
. Wheat Vellayappam | ബ്രേക്ഫാസ്റ്റിന് ഒരു ഗോതമ്പ് വെള്ളയപ്പം
. Oats dosa | ഒരു ഹെൽത്തി ഓട്സ് ദോശ
. Irachi putt | ദേ ഇറച്ചിപ്പുട്ട്
തയ്യാറാക്കുന്ന വിധം
ഒരു ഇടത്തരം പാത്രത്തിൽ, ചീര ഉപ്പും തേങ്ങാ ചിരകിയതും ചേർത്ത് മാറ്റി വയ്ക്കുക.ഇടത്തരം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ചേർക്കുക. കടുക് പൊട്ടുമ്പോൾ കറിവേപ്പിലയും ചുവന്ന മുളകും ചേർത്ത് ചെറുതായി വഴറ്റുക.അതിനുശേഷം ചീര ചട്ടിയിൽ ചേർത്ത് കുറച്ച് വെള്ളം തളിക്കുക. വെള്ളം വറ്റുന്നതുവരെ അടച്ച് വേവിക്കുക.ചീരത്തോരൻ തയ്യാർ