മോസ്കോ: അർബുദ ചികിത്സാരംഗത്ത് വൻമുന്നേറ്റത്തിനൊരുങ്ങി റഷ്യ. അർബുദ ചികിത്സയ്ക്കായുള്ള വാക്സിൻ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ് റഷ്യൻ ശാസ്ത്രജ്ഞരെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു. മോസ്കോയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
അർബുദത്തിനുള്ള വാക്സിൻ നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് റഷ്യ. വൈകാതെ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏതുതരം അർബുദത്തിനാണ് റഷ്യയുടെ വാക്സിൻ ഉപയോഗിക്കാൻ സാധിക്കുകയെന്ന് പുടിൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നിരവധി രാജ്യങ്ങൾ അർബുദത്തിനുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വർഷം യു.കെ സർക്കാർ ജർമ്മൻ കമ്പനിയായ ബയോടെക്കുകമായി ചേർന്ന് അർബുദ വാക്സിൻ വികസിപ്പിക്കാൻ കരാർ ഒപ്പിട്ടിരുന്നു. 2030ഓടെ 10,000 രോഗികളെ വാക്സിൻ ഉപയോഗിച്ച് ചികിത്സിക്കാനാണ് യു.കെ ലക്ഷ്യമിടുന്നത്.ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മൊഡേണയും മെർക്ക് ആൻഡ് കോയും അർബുദ വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണത്തിലാണ്.
നേരത്തെ കോവിഡിനുള്ള വാക്സിനും റഷ്യ വികസിപ്പിച്ചിരുന്നു. സ്ഫുട്നിക് എന്ന പേരിലായിരുന്നു റഷ്യ വാക്സിൻ നിർമിച്ചത്. വാക്സിൻ നിരവധി രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു.
Read more…
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണം; ഭാര്യയെ കൊലപ്പെടുത്തിയശേഷം ആനന്ദ് ആത്മഹത്യ ചെയ്തു; ആലീസിന്റെ ശരീരത്തി നിരവധി വെടിയേറ്റ പാടുകൾ
- മഹുവ മൊയ്ത്രക്ക് ഇ.ഡി സമൻസ്, തിങ്കളാഴ്ച ഹാജരാകണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക