സർവീസ് റദ്ദാക്കിയതിനെതിരെ പരാതി നൽകിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി. ജിദ്ദ കോഴിക്കോട് വിമാന സർവീസുമായി ബന്ധപ്പെട്ട പരാതിക്ക് പരിഹാരം കാണാനായത് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഇടപെടൽ മൂലം.
2022 മെയ് മാസത്തിൽ ജിദ്ദ കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പ് ഇല്ലാതെ 3 തവണ സമയം മാറ്റുകയും പിന്നീട് സർവീസ് റദ്ദാക്കുകയും ചെയ്തിരുന്നു. പല തവണ ജിദ്ദ വിമാനത്താവളത്തിൽ നിന്നു മടങ്ങിയ യാത്രക്കാർക്ക് കൂടുതൽ ടിക്കറ്റ് നിരക്ക് നൽകി മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടി വന്നു.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
യാത്രക്കാരനും പൊതുപ്രവർത്തകനുമായ ഇസ്ഹാഖ് പൂണ്ടോളി തനിക്കും നാലംഗ കുടുംബത്തിനും നേരിട്ട പ്രയാസം ചൂണ്ടിക്കാട്ടി സ്‌പൈസ് ജെറ്റിന് പരാതി നൽകി. അനുകൂലമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ സൌദി സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് പരാതി നൽകി. അതോറിറ്റിയുടെ ഇടപെടൽ ഉണ്ടായതോടെ ടിക്കറ്റ് ഒന്നിന് 7,555 രൂപ വീതം നഷ്ടപരിഹാരം നൽകാൻ സ്‌പൈസ് ജെറ്റ് തയ്യാറായതായി ഇസ്ഹാഖ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















