മുംബൈ: ശരദ് പവാറിന് വീണ്ടും തിരിച്ചടി. അജിത് പവാര്‍ പക്ഷ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ പക്ഷം സമര്‍പ്പിച്ച അപേക്ഷ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ തള്ളി. എംഎൽഎമാരുടെ അയോഗ്യതാ പ്രശ്നത്തിൽ അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ രാഹുൽ നൽവേക്കർ വിധി പറഞ്ഞത്. ഇതോടെ അജിത് പവാർ വിഭാഗം യഥാർത്ഥ എൻ സി പിയായി മാറി.
അജിത് പവാറിന്റേതാണ് യഥാര്‍ഥ പാര്‍ട്ടി. 41 എം.എല്‍.എമാരുടെ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ട്. അത് തര്‍ക്കമില്ലാത്ത കാര്യമാണ്. അയോഗ്യത ആവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ അപേക്ഷകളും തള്ളുന്നു, സ്പീക്കര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മിഷനും അജിത് പവാർ വിഭാഗത്തിന് അംഗീകാരം നൽകിയിരുന്നു. അജിത് പവാറിനൊപ്പം നിൽക്കാതിരുന്ന ശരദ് പവാര്‍ വിഭാഗം അംഗങ്ങളെ അയോഗ്യരാക്കണമെന്നും സ്പീക്കര്‍ക്ക് മുന്നിൽ പരാതി ഉണ്ടായിരുന്നു. ഇതോടെ ശരദ് പവാറിനൊപ്പമുള്ളവര്‍ കൂടുതൽ പ്രതിസന്ധിയിലാവും. കഴിഞ്ഞ ജൂണിലാണ് എന്‍.സി.പി. പിളര്‍ന്നതും 41 എം.എല്‍.എമാര്‍ പവാറിന്റെ അനന്തരവന്‍ കൂടിയായ അജിത്തിനൊപ്പം ചേര്‍ന്നത്.
എൻസിപി പിളര്‍പ്പുമായി ബന്ധപ്പെട്ട് ജനുവരിയിൽ ഹർജി പരിഗണിച്ച സുപ്രീം കോടതി, സ്പീക്കറോട് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്പീക്കര്‍ വിധി പറഞ്ഞത്. പാർട്ടി പിളർത്തി ബിജെപി ക്യാംപിൽ എത്തിയ അജിത് പവാർ അടക്കമുള്ള എംഎൽഎമാരെ അയോഗ്യരാക്കണമെന്നായിരുന്നു ശരദ് പവാർ വിഭാഗത്തിന്റെ ആവശ്യം. അജിത് പക്ഷം തിരിച്ചും പരാതി നൽകിയിരുന്നു. ഇരു വിഭാഗത്തിന്റെയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇരു പാർട്ടി ഘടകങ്ങളുടെയും വിപ്പിൽ വ്യക്തത വരുത്തുന്നതിനും സ്പീക്കറുടെ തീരുമാനം നിർണായകമായിരുന്നു.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
















