തിരുവനന്തപുരം: ബില്ലടക്കാത്തതിനാൽ ബി.എസ്.എൻ.എൽ കട്ടാക്കിയ എം.വി.ഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം പ്രവർത്തിച്ചു തുടങ്ങി. ബിഎസ്എൻഎൽ ബില്ല് അടച്ചതിന് പിന്നാലെയാണ് സേവനം പുനഃസ്ഥാപിച്ചത്. പണം അടക്കാത്തതിനാൽ ബി.എസ്.എന്‍.എല്‍ സിം കട്ടാക്കിയിരുന്നു.
ഈ മാസം എട്ടുമുതൽ ഉദ്യോഗസ്ഥരുടെ ഔട്ട് ഗോയിങ് കോളുകൾ ലഭ്യമായിരുന്നില്ല. ഇന്നത്തോടെ ഇൻ കമിങ് കോളുകളും കട്ടായി.
ലൈസൻസ് വിതരണത്തിലും ആർസി ബുക്കിങിലും പ്രിന്റിങ് പ്രതിസന്ധി തുടരുന്നതിനിടെയാണ് ബിഎസ്എൻഎല്ലിന്റെ നടപടി. അടക്കാനുള്ള ബില്ല് ഇതുവരെ അടക്കാത്തതിനെ തുടർന്നാണ് ബിഎസ്എൻഎൽ കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
സംഭവം വാർത്തയായതിന് പിന്നാലെ എംവിഡി ബില്ല് അടച്ചു. ഇതോടെ ബിഎസ്എൻഎൽ സേവനം പുനഃസ്ഥാപിക്കുകയും ചെയ്തു.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
















