ആവശ്യമായാ ചേരുവകൾ
റവ -1 കപ്പ്
കാരറ്റ് – ഒന്ന്
അണ്ടിപ്പരിപ്പ് – 10 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ നെയ്യൊഴിച്ച് റവ അതിലേക്ക് ഇട്ട് വറുക്കുക.
ചെറിയ തീയില്‍ വേണം വറുക്കാന്‍. അതിലേക്ക് പഞ്ചസാര ചേര്‍ക്കുക.
രണ്ടും കൂടി മൂത്തുവരുമ്പോള്‍ ഒരു കാരറ്റ് തൊലികളഞ്ഞ് വെള്ളം ചേര്‍ത്ത് ജ്യൂസ് ആക്കിയത് ചേര്‍ക്കുക (അരിച്ചു ചേര്‍ക്കാം).
ആവശ്യമെങ്കില്‍ റവ വേകാന്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുക.
നന്നായി കുറുകി വരുമ്പോള്‍ അണ്ടിപ്പരിപ്പ് ചേര്‍ത്ത് ഇളക്കിക്കൊടുക്കണം.
പാനിൽ നിന്നും വിട്ടുവരുന്ന പാകം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. ശേഷം നന്നായി ഇളക്കിവെക്കാം.
കൊതിയൂറും കേസരി റെഡി
Read also:
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ
- ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഗ്യാസും, വയർ പെരുക്കവും? കാരണമിതാണ്
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?
















