എന്നും കറികളുണ്ടാക്കി മടുത്തെങ്കിൽ ഇന്ന് വേഗത്തിലൊരു കറി ഉണ്ടാക്കിയാലോ?
ആവശ്യമായ
തയാറാക്കുന്ന വിധം
ഒരു പരന്ന പാത്രത്തില്‍ ചുട്ട ഉണക്ക മുളകും ചെറിയഉള്ളിയും കറിവേപ്പിലയും കൈകൊണ്ട് നന്നായി ഞവുടി (ഞെരടി) ഉടക്കുക. അതിലേക്ക്`പുളിവെള്ളവും ഉപ്പും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ യോചിപ്പിക്കുക.. അവസാനം പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്തു ഉപയോഗിക്കാം. നല്ല തകർപ്പൻ പുളിയും മുളകും റെഡി.
മറ്റൊരു ഉള്ളി ചമ്മന്തി
ഒരു ചീനച്ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി ഒരു കപ്പ് ചുവന്നുള്ളിയും അഞ്ചു വറ്റൽമുളകും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു ഒരു ചെറിയ കഷണം വാളൻപുളി പിഴിഞ്ഞതും പാകത്തിന് ഉപ്പും ചേർത്തു മൂന്നു മിനിറ്റ് ചൂടാക്കുക. അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം മിക്സിയിൽ അരച്ചെടുക്കുക.
ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക്, കാൽ ചെറിയ സ്പൂൺ ഉഴുന്നുപരിപ്പ്, ഒരു വറ്റൽമുളക് രണ്ടാക്കിയത്, ഒരു തണ്ട് കറിവേപ്പില എന്നിവ മൂപ്പിച്ച് അരച്ചു വച്ചിരിക്കുന്ന ചമ്മന്തിയുടെ മുകളിലേക്ക് ഒഴിച്ചെടുക്കുക.
ചുവന്നുള്ളിയാണ് കൂടുതൽ രുചികരമെങ്കിലും സവാള ഉപയോഗിച്ചും ഈ ചമ്മന്തി തയാറാക്കാം. കടുക് താളിക്കുമ്പോൾ ഒരു നുള്ള് കായം ചേർത്ത് സ്വാദ് കൂട്ടാം. താളിപ്പ് മൂക്കുമ്പോൾ അരച്ചു വച്ച മിശ്രിതം പാനിലേക്കു ചേർത്ത് വീണ്ടും വഴറ്റിയെടുത്തു വിളമ്പിയാൽ വേറെ കറികളൊന്നും വേണ്ട.
onion chutney