മ്യൂസിയം പൊലീസാണ് തുടക്കത്തില്‍ കേസെടുത്ത് അന്വേഷിച്ചത്. യുവതിയുടെ പരാതിയില്‍ തനിക്കെതിരേയും കേസെടുത്തു. താന്‍ കേസില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെയാണ് അവര്‍ കൗണ്ടര്‍ കേസ് കൊടുത്തത്. ഇതുമായി ബന്ധപ്പെട്ട് പലവിവാദങ്ങളും ഉണ്ടായി. ഉന്നത പൊലീസുദ്യോഗസ്ഥന്റെ മകള്‍ക്കെതിരായ കേസായതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന് താന്‍ അന്നേ പറഞ്ഞിരുന്നു. മര്‍ദിച്ച യുവതി വിദേശത്തേക്ക് പോയത് ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, യുവതിക്ക് വിദേശത്ത് പോകുന്നതിന് വിലക്കില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
അങ്ങനെ തന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുന്നത്. ഈ അന്വേഷണം എഡിജിപിയുടെ മകള്‍ക്ക് അനുകൂലമായി മാറുകയാണ് ചെയ്തത്. എന്നാല്‍, പൊലീസ് അസോസിയേഷന് തനിക്ക് അനുകൂലമാണെങ്കിലും എഡിജിപിയുടെ മകളായതു കൊണ്ട് പൊലീസുകാരുടെ സമ്മര്‍ദ്ദം ഫലിച്ചില്ലെന്നു മാത്രം. കേസ് ഒതുക്കി തീര്‍ക്കാന്‍ പല ശ്രമങ്ങള്‍ നടന്നു. തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് സമ്മതിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്ന കാര്യം ആലോചിക്കാമെന്ന് സമ്മതിച്ചിരുന്നു. അതേസമയം, തന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്റെ മുന്നില്‍ നിര്‍ത്താനാണ് ശ്രമമെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞു.
സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഐ.പി.എസ് തലത്തില്‍ ശ്രമം നടക്കുന്നുണ്ടായിരുന്നു. എന്നാല്‍, സമ്മര്‍ദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന നിലപാടാണ് അന്നേ താനും കുടുംബവും കൈക്കൊണ്ടത്. മകള്‍ ആക്രമിച്ചത് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് തനിക്ക് സംശയമുണ്ട്. സംഭവം നടന്നതിന്റെ തലേന്ന് കാറില്‍വെച്ച് മകള്‍ അസഭ്യം പറഞ്ഞ വിവരം എ.ഡി.ജി.പിയെ അറിയിച്ചിരുന്നു. കൂടാതെ ഡ്രൈവര്‍ ചുമതലയില്‍ നിന്ന് മാറ്റിത്തരണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് അനിഷ്ടത്തിന് കാരണമായി കാണുമെന്നാണ് താന്‍ കരുതുന്നത്.
മകളെ കായിക പരിശീലനത്തിന് കൊണ്ടു പോകുമ്പോള്‍ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്റെ ഗണ്‍മാനോ ഒപ്പമുണ്ടാകാറുണ്ട്. സംഭവം നടന്ന ദിവസം എ.ഡി.ജി.പി വന്നില്ല. ഗണ്‍മാനെ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചു. എ.ഡി.ജി.പിയുടെ വാഹനം ഒഴിവാക്കി പൊലീസിന്റെ തന്നെ മറ്റൊരു വാഹനത്തില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതില്‍ പൊലീസിന്റെ ബോര്ഡുമുണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ബലം കൂട്ടിയിരുന്നു. എന്നാല്‍, ആ സംഭവത്തിനു ശേഷമാണ് തനിക്ക് ഇതെല്ലാം വളരെ പ്ലാനിംെേഗാ ചെയതതാണെന്ന ബോധ്യമുണ്ടായത്. വാഹനമോടിക്കുമ്പോള്‍ വണ്ടി ചെറുതായി പോലും ഉലഞ്ഞാല്‍ എ.ഡി.ജി.പി ചീത്ത വിളിക്കും.
മറ്റൊരു വാഹനം എതിരേ വന്നപ്പോള്‍ വണ്ടി ബ്രേക്കിട്ടതിന്റെ പേരിലാണ് മുന്‍ ഡ്രൈവറെ മാറ്റിയത്. സുധേഷ് കുമാറിന്റെ വീട്ടില്‍ പൊലീസുകാര്‍ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളാണ്. പക്ഷെ, ഇതൊന്നും സര്‍ക്കാര്‍ തലത്തില്‍ നടപടിക്ക് കാരണമായില്ല. എ.ഡി.ജി.പിയുടെ മകള്‍ക്ക് കായിക പരിശീലനം നല്‍കിയിരുന്നത് പൊലീസിലെ വനിതാ പരിശീലകയാണ്. ഇതു തന്നെ നിയമവിരുദ്ധമാണ്. കനകക്കുന്നില്‍ എത്തിയ പരിശീലകയോട് സംസാരിച്ചു എന്നാരോപിച്ചാണ് തന്നെ ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്. എ.ഡി.ജി.പിയുടെ മകള്‍ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്പും മര്‍ദിച്ചിട്ടുണ്ട്. സാക്ഷി പറയാന്‍ അദ്ദേഹം തയാറായിരുന്നു.
മര്‍ദ്ദനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ തനിക്കെതിരെ പരാതിയുമായി എ.ഡി.ജി.പി സുദേഷ്കുമാര്‍ രംഗത്ത് വരികയായിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് തനിക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ പറയുന്നത്. എന്തായാലും അഞ്ചു വര്‍ഷത്തിനു കഴിഞ്ഞെങ്കിലും കുറ്റപത്രം കൊടുത്തതില്‍ സന്തോഷം. കുറ്റപത്രം കൊടുക്കില്ലെന്ന് കരുതിയിരുന്നതാണ്. പക്ഷെ, അതുണ്ടായി. ഇനി കോടതിയില്‍ കാണാം. ശറിയുടെ പക്ഷം ജയിക്കുമെന്നു തന്നെയാണ് വിശ്വാസം. പോലീസ് അസോസിയേഷന് ഇപ്പോഴും തന്റെയൊപ്പമുണ്ട്. ബാക്കിയെല്ലാം കോടതിയില്ലെന്നും ഗവാസ്ക്കര്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക