മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഘറിൽ മീൻ പിടിക്കുകയായിരുന്ന ആളിന്റെ കാൽ കടിച്ചെടുത്ത് സ്രാവിന്റെ ആക്രമണം. വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്. വൈതർന പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
വിക്കി രക്ഷപ്പെട്ടെങ്കിലും ഇടതു മുട്ടിന് താഴോട്ടുള്ള മുക്കാൽ ഭാഗവും സ്രാവ് കടിച്ചെടുത്തു. രക്തം വാർന്നൊഴുകിയ വിക്കി കുഴഞ്ഞു വീണു. വിക്കിയെ പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്നു നാട്ടുകാർ പറഞ്ഞു . സംഭവം പ്രദേശവാസികളെയാകെ ഭയത്തിലാക്കി.
Read more:
- ഭര്‍ത്താവ് അമ്മയ്ക്ക് പണവും പരിഗണനയും നൽകുന്നു എന്നത് ഗാര്‍ഹിക പീഡനമല്ല: മുംബൈ കോടതി
- ആലപ്പുഴയിൽ ആന വിരണ്ടത് കണ്ട് ഓടുന്നതിനിടെ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു
- നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയാ ഗാന്ധി : രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു
- വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണെങ്കില്‍ ബിജെപിയുടെ ശക്തനായ സ്ഥാനാർഥിയാകും എതിരാളി: വെളിപ്പെടുത്തി കെ സുരേന്ദ്രൻ
- കള്ളപ്പണം വെളുപ്പിക്കൽ:സമീര്‍ വാങ്കഡെയ്ക്കെതിരായ കേസിൻ്റെ അന്വേഷണം ഡൽഹിയിലേക്ക് മാറ്റിയതായി ഇഡി
വെള്ളത്തിൽനിന്ന് സ്രാവ് ഉയർന്നു പൊങ്ങുന്നതിന്റെയും വാലിട്ടടിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. വിക്കിക്കൊപ്പം ഉണ്ടായിരുന്ന ഒരാളാണ് വിഡിയോ ഫോണിൽ പകർത്തിയത്. കൂടുതൽ സ്രാവുകൾ പുഴയിലുണ്ടോ എന്ന ആശങ്കയിലാണു പ്രദേശവാസികൾ. ഒരു സ്രാവിനെ നാട്ടുകാർ കൊന്ന് കയറിൽ കെട്ടിത്തൂക്കിയ രീതിയിൽ മറ്റൊരു വിഡിയോയും പുറത്തുവന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















