ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഇത് ആറാം തവണയാണ് കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കെജ്‌രിവാളിന് ഇ.ഡി. നോട്ടീസ് നല്‍കുന്നത്. നേരത്തെ അഞ്ചുതവണയും കെജ്രിവാൾ ഇ.ഡിക്കുമുന്നില്‍ ഹാജരായിരുന്നില്ല. തിങ്കളാഴ്ച ഹാജരാവാനാണ് പുതിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ, ശനിയാഴ്ചയ്ക്കുള്ളില്‍ ഇ.ഡിക്ക് മുമ്പില്‍ ഹാജരാവണമെന്ന് റോസ് അവന്യു കോടതി അരവിന്ദ് കെജ്‌രിവാളിനോട് നിര്‍ദേശിച്ചിരുന്നു. ഇ.ഡിയുടെ നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് അദ്ദേഹം ഒഴിഞ്ഞുമാറുന്നത്.
കുറ്റപത്രത്തില്‍ ഒട്ടേറെത്തവണ കെജ്‌രിവാളിന്റെ പേര് ഇ.ഡി. പരാമര്‍ശിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വര്‍ത്താപ്രചാരണവിഭാഗം ചുമതലയുള്ള വിജയ് നായര്‍, ചില വ്യവസായികള്‍ എന്നിവരെയാണ് കേസില്‍ ഇ.ഡി. ഇതുവരെ അറസ്റ്റുചെയ്തത്. 2021-22 വര്‍ഷം മദ്യവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കാന്‍ പണം വാങ്ങിയെന്നാണ് ആരോപണം. പിന്നീട് നയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
Read more:
- ഭര്‍ത്താവ് അമ്മയ്ക്ക് പണവും പരിഗണനയും നൽകുന്നു എന്നത് ഗാര്‍ഹിക പീഡനമല്ല: മുംബൈ കോടതി
- ആലപ്പുഴയിൽ ആന വിരണ്ടത് കണ്ട് ഓടുന്നതിനിടെ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു
- നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയാ ഗാന്ധി : രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു
- വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണെങ്കില്‍ ബിജെപിയുടെ ശക്തനായ സ്ഥാനാർഥിയാകും എതിരാളി: വെളിപ്പെടുത്തി കെ സുരേന്ദ്രൻ
- കള്ളപ്പണം വെളുപ്പിക്കൽ:സമീര്‍ വാങ്കഡെയ്ക്കെതിരായ കേസിൻ്റെ അന്വേഷണം ഡൽഹിയിലേക്ക് മാറ്റിയതായി ഇഡി
ഫെബ്രുവരി രണ്ട്, ജനുവരി 31, ജനുവരി 19, ഡിസംബര്‍ 21, നവംബര്‍ രണ്ട് തീയതികളിലായിരുന്നു നേരത്തെ ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് നല്‍കിയത്. നിലവില്‍ കെജ്‌രിവാള്‍ പ്രതിയല്ലാത്ത കേസില്‍ നേരത്തെ സി.ബി.ഐ. അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















