കവന്ററി ∙ യുകെ കവന്ററി സൈറ്റിലെ ആമസോൺ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. മണിക്കൂറിന് 15 പൗണ്ട് വീതം ഏറ്റവും കുറഞ്ഞ ശമ്പളം നൽകണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പണിമുടക്ക് ആരംഭിച്ചത്. ആമസോണിന്റെ കവന്ററി സൈറ്റിലെ ജിഎംബി യൂണിയൻ അംഗങ്ങളും ആമസോൺ അധികൃതരും തമ്മിലുള്ള ചർച്ച പരാജപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാർ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് നാളെ അവസാനിക്കും.
കഴിഞ്ഞ വർഷം ജനുവരിയിൽ ആമസോണിൽ പണിമുടക്ക് ആരംഭിച്ചപ്പോൾ കമ്പനിയുടെ യുകെ ജീവനക്കാരിൽ ആദ്യം പണിമുടക്ക് നടത്തിയത് കവന്ററി സൈറ്റിലെ ജീവനക്കാരായിരുന്നു. ഏപ്രിൽ മാസത്തോടെ ആമസോണിന്റെ ഏറ്റവും കുറഞ്ഞ ശമ്പളം മണിക്കൂറിന് 12.30 പൗണ്ട് മുതൽ 13 പൗണ്ട് വരെ ആയി ഉയരുമെന്ന് ആമസോൺ വക്താവ് പറഞ്ഞു. വാലന്റെൻസ് ദിനത്തിലും പണിമുടക്ക് തുടരുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക