ആലുവ: നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ ശക്തമായ തീയും പുകയും രൂപപ്പെട്ടത് പരിഭ്രാന്തിപടർത്തി. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് തീവണ്ടിയെത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്.
ശക്തമായ പുകയോടെയാണ് തീവണ്ടി സ്റ്റേഷനിലെത്തിയത്. റെയില്‍വേ പോലീസും ട്രെയിനിലെ പാൻട്രി ജീവനക്കാരും ചേർന്ന് തീണയച്ചു. ട്രെയിനിന്റെ വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more:
- ഭര്‍ത്താവ് അമ്മയ്ക്ക് പണവും പരിഗണനയും നൽകുന്നു എന്നത് ഗാര്‍ഹിക പീഡനമല്ല: മുംബൈ കോടതി
- ആലപ്പുഴയിൽ ആന വിരണ്ടത് കണ്ട് ഓടുന്നതിനിടെ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു
- നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയാ ഗാന്ധി : രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു
- വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണെങ്കില്‍ ബിജെപിയുടെ ശക്തനായ സ്ഥാനാർഥിയാകും എതിരാളി: വെളിപ്പെടുത്തി കെ സുരേന്ദ്രൻ
- കള്ളപ്പണം വെളുപ്പിക്കൽ:സമീര്‍ വാങ്കഡെയ്ക്കെതിരായ കേസിൻ്റെ അന്വേഷണം ഡൽഹിയിലേക്ക് മാറ്റിയതായി ഇഡി
തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാർ സ്ഥിതിചെയ്യുന്നത്. റെയില്‍വേ അധികൃതർ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം തീവണ്ടി പിടിച്ചിട്ട ശേഷം ഉച്ചയ്ക്ക് രണ്ടേ കാലോടെ തീവണ്ടി യാത്ര തുടർന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക