കേരള ക്രൈം ഫയൽസ് സീസൺ 2 വരുന്നു: സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായിരുന്നു കേരള ക്രൈം ഫയൽസ്. വലിയ രീതിയിൽ ജനപ്രീതി നേടാനായ ഈ സീരിസിന്റെ രണ്ടാം ഭാഗം ഉടൻ എത്തുന്നു.

സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് രണ്ടാം സീസൺ പ്രഖ്യാപിച്ചത്.

ആദ്യ സീസണായ കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര സംവിധാനം ചെയ്ത അഹമ്മദ് കബീർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. കബീറിന്റെ പ്രൊഡക്ഷൻ കമ്പനിയായ മങ്കി ബിസിനെസിന്റെ ബാനറിലാണ് ഈ വെബ് സീരീസ് ഒരുങ്ങുക. 

ആദ്യ സീസണിൽ ലാലും അജു വർഗീസുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസൺ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത് ആകാംക്ഷ നിറച്ച പുതിയൊരു കാഴ്ചാനുഭവം ആയിരുന്നു.

Read more……

വനംമന്ത്രി എ.കെ. ശശീന്ദ്രനെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് എന്‍.സി.പിയുടെ കത്ത്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണെങ്കില്‍ ബിജെപിയുടെ ശക്തനായ സ്ഥാനാർഥിയാകും എതിരാളി: വെളിപ്പെടുത്തി കെ സുരേന്ദ്രൻ

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയാ ഗാന്ധി : രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം; പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു

ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ

രണ്ടാം സീസണിൽ ഗോകുൽ സുരേഷ് ആയിരിക്കും പ്രധാന കഥാപാത്രമായി എത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബാഹുൽ രമേഷാണ് രണ്ടാം സീസണിന്റെ കഥയും തിരക്കഥയും. ജിതിൻ സ്റ്റാനിസ്ലോസ് ഛായാഗ്രഹണവും ഹിഷാം അബ്ദുൽ വഹാബ് സംഗീതവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവ്വഹിക്കും.

ഹോട്ട്സ്റ്റാർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.