മലയാളികളുടെ ഒരു പ്രിയപ്പെട്ട ചായക്കടിയാണു പരിപ്പുവട. വൈകുന്നേരത്തെ ചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ പരിപ്പുവട കൂടി ഉണ്ടെങ്കിൽ സംഗതി കുശാലായി. സാമ്പാർ പരിപ്പ് വച്ചും നല്ല ഉഗ്രൻ പരിപ്പുവട ഉണ്ടാക്കാം.
ചേരുവകൾ
- സാമ്പാർ പരിപ്പ് – 300 ഗ്രാം
- സവാള (ചെറുതായി അരിഞ്ഞത്) – 2 ഇടത്തരം
- ചുവന്നുള്ളി (അരിഞ്ഞത്) – 10 എണ്ണം
- ഉണക്കമുളക് (അരിഞ്ഞത്) – 5 എണ്ണം
- കാന്താരിമുളക് (അരിഞ്ഞത്) – 15 എണ്ണം
- ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ചെറിയ കഷണം
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില (അരിഞ്ഞത്) – 2 തണ്ട്
- കായപ്പൊടി – ¼ ടീസ്പൂൺ
- എണ്ണ – വറുക്കാൻ
മൂന്നു മണിക്കൂർ കുതിർത്തു കഴുകിവാരി വച്ച സാമ്പാർ പരിപ്പിൽ നിന്നു രണ്ടു ടേബിൾസ്പൂൺ മറ്റൊരു പാത്രത്തിലേക്കു മാറ്റിവയ്ക്കാം. ബാക്കിയുള്ള പരിപ്പ് അരച്ചെടുക്കാം (നന്നായി അരയ്ക്കേണ്ടതില്ല)
- read more….
- അമ്മമാരുടെ മാസ്റ്റർ പീസ്: ഈ ചമ്മന്തി ഉണ്ടാക്കുന്നതെങ്ങനെയാണെന്നു അറിയാമോ?
- പിറന്നാളാഘോഷത്തിന് ഒത്തുകൂടി: ഷാൻ വധക്കേസിൽ ജാമ്യത്തിലുള്ള പ്രതി അടക്കം 10 ഗുണ്ടകൾ പിടിയിൽ
- ഇന്ത്യൻ മുസ്ലീങ്ങളുടെ വീടുകൾക്ക് നേരെ അതിക്രമം : 617 മുസ്ലീങ്ങളുടെ വീടുകൾ പൊളിച്ചുമാറ്റി
- അരിയും ഉഴുന്നും വെള്ളത്തിൽ ഇടണ്ട: ഇവ രണ്ടുമുണ്ടെങ്കിൽ തയാറാക്കാം സൂപ്പർ ഇഡ്ഡലി
- മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ; ഇടയ്ക്കിടെയുള്ള മൂത്ര ശങ്ക: കാരണമിതാണ്
എണ്ണ ഒഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി തിരുമ്മിയെടുക്കാം. അതിനുശേഷം അരച്ചുവച്ച പരിപ്പും മാറ്റി വച്ച 2 ടേബിൾസ്പൂൺ പരിപ്പും ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ഇനി ഇത് അരമണിക്കൂർ മാറ്റിവയ്ക്കാം. അതിനുശേഷം ഒന്നുകൂടി കുഴച്ചെടുക്കണം.
ഇനി ഈ മാവിൽ നിന്നു കുറേശ്ശെ എടുത്ത് ഉരുട്ടി കൈവെള്ളയിൽ വച്ച് പതുക്കെ ഒന്ന് അമർത്തി കൊടുക്കാം. എല്ലാം ഇങ്ങനെ ചെയ്തെടുത്ത ശേഷം ചൂടായി കിടക്കുന്ന എണ്ണയിലിട്ട് ഇടത്തരം തീയിൽ ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരാം.