ആവശ്യമായ ചേരുവകൾ
ചെമ്മീന്‍ വൃത്തിയാക്കിയത് -200 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിള്‍ സ്പൂണ്‍
മുളക് പൊടി -രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 10 അല്ലികള്‍
സവോള – രണ്ടെണ്ണം
തക്കാളി – ഒരെണ്ണം
എണ്ണ – മൂന്ന് ടേബിള്‍ സ്പൂണ്‍
കറിവേപ്പില – രണ്ട് തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെമ്മീന്‍ വൃത്തിയാക്കി മാറ്റി വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ പേസ്റ്റാക്കിയതും മുളക് പൊടി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയുമായി ചേര്‍ക്കുക.
ഈ കൂട്ടിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കി അരമണിക്കൂര്‍ വെയ്ക്കുക.
ഫ്രൈ പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനു ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീന്‍ വറുത്തു കോരുക.
അടുത്തഘട്ടത്തില്‍ എണ്ണ അല്പം കൂടി ചേര്‍ത്ത് അതിലേക്ക് കഷണങ്ങളാക്കിയ വെളുത്തുള്ളിയിട്ട് ഇളക്കുക.
ബ്രൗണ്‍ നിറമായ ശേഷം അതിലേക്ക് അരിഞ്ഞു വെച്ച ഉള്ളിയും ഉപ്പും ചേര്‍ക്കുക. രണ്ട് ടീസ്പൂണ്‍ മുളക് പൊടി ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കുക.
തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് തക്കാളി വേവുന്നതു വരെ ആവശ്യത്തിന് ഇളക്കുക. അവസാനമായി വറുത്തു കോരി വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് ഒന്നു കൂടി ഇളക്കി ചേര്‍ത്ത് ഉപയോഗിക്കാം.
Read more:
- മഞ്ഞൾ പാൽ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
- ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- Jackfruit ice cream |ചക്ക സീസൺ അല്ലെ ജാക്ഫ്രൂട്ട് ഐസ്ക്രീം ഉണ്ടാക്കിയാലോ ?
- Mutta surka | മുട്ട സുർക്ക
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















