മീൻകറി ഇഷ്ടമില്ലാത്ത മലയാളി ഇല്ല. അതിൽ തന്നെ കൂടുതൽ പ്രിയം മത്തിയോടാണ്. ഹൃദയാരോഗ്യം നില നിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമായൊരു മത്സ്യമാണ് മത്തി.
ആവശ്യമായ ചേരുവകൾ
മത്തി – അര കിലോ
ചെറിയ ഉള്ളി -8, 9 എണ്ണം
തക്കാളി- 1 വലുത്
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി -ഒരു ചെറിയ കഷ്ണം
പച്ചമുളക് -4
പച്ച മാങ്ങാ -1
മുളകുപൊടി -ഒന്നര ടേബ്ൾ സ്പൂൺ
മഞ്ഞൾ പൊടി -അര ടേബ്ൾ സ്പൂൺ,
കറി വേപ്പില -ആവശ്യത്തിന്,
വെളിച്ചെണ്ണ -2 ടേബ്ൾ സ്പൂൺ,
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും മഞ്ഞൾ പൊടിയും തക്കാളിയും കൂടെ നന്നായി ഗ്രൈൻഡറിൽ അരച്ചെടുക്കുക.
ശേഷം മൺചട്ടിയിൽ പച്ചമാങ്ങയും പച്ചമുളകും ഇട്ട് അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ മീനും ഉപ്പും കറി വേപ്പിലയും ചേർത്ത് കൊടുക്കുക.
വെന്തു കഴിഞ്ഞാൽ പച്ച വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു തീ ഓഫ് ചെയ്യുക. കുറച്ചു നേരം മൂടി വെക്കണം.
ശേഷം തുറന്ന് നോക്കൂ, നല്ല നാടൻ മത്തി മുളകിട്ടത് റെഡി.
Read more:
- മഞ്ഞൾ പാൽ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
- ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- Jackfruit ice cream |ചക്ക സീസൺ അല്ലെ ജാക്ഫ്രൂട്ട് ഐസ്ക്രീം ഉണ്ടാക്കിയാലോ ?
- Mutta surka | മുട്ട സുർക്ക
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















