ഇസ്ലാമാബാദ്: പാകിസ്താനിൽ നവാസ് ശരീഫ് പ്രധാനമന്ത്രിയാകും. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി പദത്തിനുള്ള അവകാശവാദം ഉപേക്ഷിച്ച് പിഎംഎൽ–എൻ സ്ഥാനാർഥിക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. മുൻപു 3 തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് നാലാമതും അധികാരത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി നടന്ന ചർച്ചയിലാണ് സഹോദരൻ ഷഹബാസിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്.
പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) നേതാവായ നവാസ് ശരീഫിനെ പുറമെനിന്ന് പിന്തുണക്കും. രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഒഴിവാക്കാനാണ് തീരുമാനമെന്നും പാർട്ടി സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിനുശേഷം ബിലാവൽ വിശദീകരിച്ചു. മുസ്ലിം ലീഗുമായി ചേർന്ന് സഖ്യ സർക്കാർ രൂപവത്കരിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെട്ടു. നവാസ് ശരീഫ് തന്നെ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ശഹ്ബാസ് ശരീഫ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇമ്രാൻ ഖാന്റെ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനും ബിലാവൽ ശ്രമിച്ചെങ്കിലും അവർ താൽപര്യം പ്രകടിപ്പിച്ചില്ല. തുടർന്നാണ് നവാസ് ശരീഫിന് പ്രശ്നാധിഷ്ഠിത പിന്തുണ നൽകി സർക്കാർ രൂപവത്കരണത്തിന് സഹായിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികളാണ് 266 അംഗ സഭയിലെ 101 സീറ്റുകളും നേടിയത്. നവാസ് ശരീഫിന്റെ പാർട്ടിക്ക് 75 സീറ്റും ബിലാവലിന്റെ പാർട്ടിക്ക് 54 സീറ്റുമാണ് ലഭിച്ചത്.
Read more:
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
- ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക