ന്യൂയോർക്ക് സിറ്റി: യു.എസിൽ ന്യൂയോർക്ക് സിറ്റി ബ്രോങ്ക്‌സിലെ സബ്‌വേ സ്റ്റേഷനിൽ അക്രമി നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആറ് പേർക്ക് വെടിയേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എത്രപേർക്ക് വെടിയേറ്റു എന്നതിനെക്കുറിച്ചോ പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ്റ് വക്താവ് പറഞ്ഞു.
വെടിവെച്ചയാൾ കസ്റ്റഡിയിലാണോ എന്ന കാര്യം ഇതുവരെ അറിവായിട്ടില്ല. അതിനിടെ, സബ്‌വേ സ്റ്റേഷനിൽ വെടിവെപ്പ് അപൂർവമാണെന്ന് അധികൃതർ അറിയിച്ചു. 2023ൽ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി 570 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ ട്രെയിനിൽ 48 കാരനായ ഡാനിയൽ എൻറിക്വസ് എന്നയാളെ അക്രമി വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. 2020ന്റെ തുടക്കത്തിൽ സബ്‌വേ കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുകയും 2021ൽ സാധാരണ നില കൈവരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.
Read more:
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്‍പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്‍സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക