ലണ്ടൻ ∙ യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങളെ കുറിച്ച് സാധാരണക്കാർക്കുള്ള സംശയങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ അവസരം ഒരുക്കുന്നു. യുകെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ‘നിയമസദസ്സ്’ നടത്തിയാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് രംഗത്ത് എത്തിയിട്ടുള്ളത്. ഫെബ്രുവരി 25 ന് ഞായറാഴ്ച 1.30 ന് നടത്തപ്പെടുന്ന നിയമസദസിൽ യുകെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങളും പഠനം, തൊഴിൽ സംബന്ധമായി അടുത്തിടെ യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ ആശങ്കകൾക്കുമുള്ള പരിഹാരങ്ങളും ഉണ്ടാകുമെന്നു സംഘാടകർ പറഞ്ഞു.
കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റഫോം ആയ സൂം (ZOOM) മുഖേനയാണ് ചർച്ചകൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്. യുകെയിലെ കുടിയേറ്റ നിയമങ്ങളും അനുബന്ധ വിഷയങ്ങളും വിശദമാക്കിക്കൊണ്ട് നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യുകെ ചാപ്റ്റർ പ്രസിഡന്റുമായ സോണിയ സണ്ണി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ സംബന്ധിക്കുന്നവർക്ക് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ പാനലുമായി സംവദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും പരിപാടിയിലൂടെ ലീഗൽ സെൽ നൽകുന്നതാണ്. വിദ്യാർഥികളുൾപ്പടെ യുകെയിൽ പുതുതായി എത്തിയ ആളുകൾക്ക് വിശദാoശങ്ങൾ വളരെ എളുപ്പത്തിൽ ഗ്രഹിക്കാൻ ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന സെമിനാർ, വേണ്ടവിധം പ്രയോജനപെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
Zoom Link:
https://us05web.zoom.us/j/81891852730?pwd=D4sphnt0hLzaYUxZ2mmOFJCevjblxj.1
കൂടുതൽ വിവരങ്ങൾക്ക്: അപ്പച്ചൻ കണ്ണഞ്ചിറ: +447737956977
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക