കോർക്ക് ∙ അയർലൻഡിലെ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വാർഷിക പൊതുയോഗവും കരിയർ ഗൈഡൻസ് സെമിനാറും ശ്രദ്ധേയമായി. മുപ്പത്തിയഞ്ചിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾ നേതൃത്വം നൽകിയ അയർലൻഡിലെ തന്നെ ആദ്യ സെമിനാറായിരുന്നു ഇത്.
സെമിനാറിന് നേതൃത്വം നൽകിയവർ:
1. ബെനിറ്റ ഷെറി, ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി, MTU, രണ്ടാം വർഷം
2. ജിസ്ന ജിസ് – മെഡിസിൻ (രണ്ടാം വർഷം) യു.സി.സി
3. ഐബൽ സഞ്ജിത്ത് – ബയോമെഡിക്കൽ സയൻസ് (രണ്ടാം വർഷം), UCC/ MTU
4. പ്രീധ സുരേഷ്, മെഡിസിൻ (ഒന്നാം വർഷം) NUIG
5. അമൽ ജെയ്‌മോൻ – ആസ്ട്രോഫിസിക്സ് (മൂന്നാം വർഷം) UCC
6. മിലൻ റോയ്, Bsc. യുസിസിയിലെ രസതന്ത്രം, ഗിലെയാദ് സയൻസസ് കോർക്കിലെ ക്വാളിറ്റി അഷ്വറൻസ് ഗ്രാജ്വേറ്റ് പ്രോഗ്രാം.
തുടർന്ന് പ്രസിഡന്‍റ് ഷിബിൻ കുഞ്ഞുമോന്‍റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം നടത്തുകയും സെക്രട്ടറി ഷിജു ജോയ് 2023ലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ആഷ്ലി കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് 2024 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും കോർക്കിലെ നല്ലവരായ പ്രവാസി മലയാളികൾക്ക് നന്ദി അറിയിക്കുകയും തുടർന്നും ഏവരുടെയും സാന്നിധ്യ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പമുള്ള മെയിൽ ഐഡി വഴിയോ ഫോൺ നമ്പർ വഴിയോ ബന്ധപ്പെടുവാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. [email protected]
+353874827897
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക