പുതുമയും വ്യത്യസ്ഥവുമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൻ കുടിയേറിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ.
ഇദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണു സുരേശൻ്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ.
വൻ പ്രദർശനവിജയം നേടിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്നു.മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധേയമാണ്.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമല്ലെങ്കിലും നിർണ്ണായകമായ കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും.
ഈ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലെ നായകനും നായികയും. ആദ്യ ചിത്രത്തിൽ ഈ കഥാപാത്രങ്ങളെ പ്രതിനിധീകരിച്ച രാജേഷ് മാധവനും, ചിത്രാ നായരും തന്നെയാണ് ഈ ചിത്രത്തിലും അതേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രണയം തന്നെയാണ് ഈ ചിത്രത്തിൻ്റെ അടിസ്ഥാന പ്രമേയം.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെ ഈ ചിത്രത്തിലും കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നുണ്ട്. വലിയ ഒരു താര നിര തന്നെ ഈ ചിത്രത്തിലുണ്ട്. ഇവരെല്ലാവരും ഏറെയും പുതുമുഖങ്ങളാണ്. ഓഡിയേഷനിലൂടെ കണ്ടെത്തി അവർക്കു വേണ്ട പരിശീലനവും നൽകിയാണ് ഈ ചിത്രത്തിൽ അവരെ അവതരിപ്പിച്ചിരിക്കുന്നത്. പയ്യന്നൂരിലും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജിത് തലപ്പള്ളി ഇമ്മാനുവൽ ജോസഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ- പ്രൊഡ്യൂസേർസ് – രതീഷ് ബാലകൃഷ്ണപ്പൊതുവാൾ, ജയ്ക്കേ, വിവേക് ഹർഷൻ,
എക്സിക്യുട്ടീവ് മൊഡ്യൂസേർസ് -മനു ടോമി, രാഹുൽ നായർ.
ഛായാഗ്രഹണം – സബിൻ ഊരാളു ക്കണ്ടി.
എഡിറ്റിംഗ് – ആകാശ് തോമസ്.
പ്രൊഡക്ഷൻ ഡിസൈനർ –
കെ.കെ.മുരളിധരൻ.
കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി.
ക്രിയേറ്റീവ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്.
പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ
മെയ് പതിനാറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
– ശീഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
വാഴൂർ ജോസ്
Read more…