ബര്‍ലിന്‍∙ ജർമനിയിലെ കൊളോണില്‍ വര്‍ണ്ണാഭമായ കാര്‍ണിവല്‍ പരേഡ് (റോസന്‍ മോണ്ടാഗ് സൂഗ്) അരേങ്ങറി. പരേഡില്‍ 67 ഫ്ളോട്ടുകളിലാണ് ഉണ്ടായിരുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി,യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കൊളോണ്‍ കര്‍ദ്ദിനാള്‍ വോള്‍ക്കി എന്നിവരെ ചിത്രീകരിക്കുന്ന ഫ്ളോട്ടുകളും പരേഡിൽ അണിനിരുന്നു. 8.5 കിലോമീറ്റർ ദൂരം നടന്ന പരേഡിൽ ലക്ഷക്കണക്കിന് ആളുകൾ അണിചേർന്നു. ഈ പരേഡ് കാര്‍ണിവല്‍ ആഘോഷങ്ങളുടെ സമാപനമായിട്ടാണ് സംഘടിപ്പിക്കുന്നത്.
ജര്‍മന്‍ പാരമ്പര്യമനുസരിച്ച് നവംബര്‍ 11–ാം തീയതി 11 മിനിറ്റ് 11 സെക്കൻഡ് പൂർത്തിയാകുന്നതോടെയാണ് കാര്‍ണിവല്‍ ആഘോഷം തുടങ്ങുന്നത്. ആഘോഷങ്ങളുടെ സമാപനം അടുത്ത വർഷം 50 നോയമ്പ് തുടങ്ങുന്നതിനു മുമ്പുള്ള തിങ്കളാഴ്ചയിലെ റാലിയോട് കൂടിയാണ് നടക്കുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക