‘ഭൂൽ ഭൂലയ്യ’യുടെ മൂന്നാം ഭാഗം എത്തുന്നു: മഞ്ജുലികയായി വിദ്യാ ബാലൻ

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസ്സിക് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ചിത്രമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ‘ഭൂൽ ഭൂലയ്യ’.

അക്കാലത്തെ ഹിന്ദി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഈ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും മികച്ച വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു എന്നതാണ് ബോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. 

സിനിമാപ്രേമികളെ വിറപ്പിക്കാൻ മഞ്ജുലികയും സംഘവും വീണ്ടുമെത്തുകയാണ്. ചിത്രത്തിൽ നായകനായെത്തുന്ന കാർത്തിക് ആര്യനാണ് ഈ വാർത്ത പുറത്തുവിട്ടത്.

അത് വീണ്ടും സംഭവിക്കുന്നു. മഞ്ജുലിക ഭൂൽ ഭൂലയ്യയുടെ ലോകത്തേക്ക് വീണ്ടുമെത്തുന്നു. എന്നാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്ര് ചെയ്തത്. വിദ്യാ ബാലൻ തന്നെയായിരിക്കും മഞ്ജുലികയായെത്തുക എന്നും കാർത്തിക് ആര്യൻ വ്യക്തമാക്കുന്നു

താൻ വീണ്ടും പഴയ കഥാപാത്രമായെത്തുന്ന വിവരം വിദ്യാ ബാലനും സ്ഥിരീകരിച്ചിച്ചുണ്ട്. ഭൂൽ ഭൂലയ്യ ചിത്രങ്ങളിലെ മേരേ ധോൽനാ എന്ന ​ഗാനത്തിന്റെ എഡിറ്റഡ് പതിപ്പും വിദ്യ പങ്കുവെച്ചിട്ടുണ്ട്. ഇതേ വീഡിയോ കാർത്തിക് ആര്യനും തന്റെ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വർഷം ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഭൂൽ ഭൂലയ്യയുടെ രണ്ടാംഭാ​ഗമൊരുക്കിയ അനീസ് ബസ്മിയാണ് മൂന്നാംഭാ​ഗവും സംവിധാനംചെയ്യുന്നത്. ടി-സീരീസാണ് നിർമാണം.

Read more………

പ്രേക്ഷകരുടെ മനം കവർന്ന ‘സീത രാമം’ പ്രണയദിനത്തിൽ വീണ്ടും റീ റിലീസിന്

ആരാധകരെ അമ്പരിപ്പിക്കുന്ന കിടിലൻ ട്രാൻസ്ഫർമേഷനുമായി ശിവകാർത്തികേയൻ: വിഡിയോ

‘ഭ്രമയുഗം’ കുടുംബത്തിന് ചീത്ത പേര് വരുത്തും: ചിത്രത്തിനെതിരെ പുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ

‘കൊലപാതകം കൊലപാതകം തന്നെയാണ്’: പോച്ചർ സീരീസിന്‍റെ പ്രമോ വീഡിയോയുമായി ആലിയ ഭട്ട്

അനുശ്രീയുടെ പേര് ചേർത്തു വ്യാജ വാർത്ത: കടുത്ത പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

പ്രിയദർശന്റെ സംവിധാനത്തിൽ 2007-ലാണ് ‘ഭൂൽ ഭുലയ്യ’ പുറത്തിറങ്ങിയത്. മണിച്ചിത്രത്താഴിൽ മോഹൻലാൽ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിച്ചത് അക്ഷയ്കുമാറും ശോഭനയുടെ വേഷം വിദ്യാ ബാലനും സുരേഷ് ഗോപിയുടെ വേഷം ഷൈനി അഹൂജയുമായിരുന്നു കൈകാര്യം ചെയ്തത്.

ചിത്രം ബോക്‌സോഫീസിലും വലിയ വിജയമായിരുന്നു. 2022 മാർച്ച് 25നായിരുന്നു ഭൂൽ ഭൂലയ്യ 2 റിലീസായത്. 80 കോടി മുതൽ മുടക്കിലൊരുക്കിയ ചിത്രം 200കോടിയോളം വരുമാനം നേടി.