×

ആരാധകരെ അമ്പരിപ്പിക്കുന്ന കിടിലൻ ട്രാൻസ്ഫർമേഷനുമായി ശിവകാർത്തികേയൻ: വിഡിയോ

google news
,

പുതിയ ചിത്രത്തിലെ ശിവകാർത്തികേയന്റെ അമ്പരിപ്പിക്കുന്ന ട്രാൻസ്ഫർമേഷൻ കണ്ടു അമ്പരിന്നിരിക്കുകയാണ് ആരാധകർ. നിരന്തരമായ വർക്ക് ഔട്ടിലൂടെ ശരീരം ഫിറ്റാക്കിയിരിക്കുക ആണ് താരം.

രാജ്‌കുമാർ പെരിയസ്വാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കമൽഹാസന്റെ രാജ് കമൽ ഇന്റർനാഷണൽ പ്രൊഡക്ഷൻസും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണലും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ശിവകാർത്തികേയന്റെ ട്രാൻസ്ഫർമേഷൻ വിഡിയോ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിച്ചത്. സൈനിക ഉദ്യോഗസ്ഥനായാണ് ശിവകാർത്തികേയൻ ചിത്രത്തിൽ എത്തുന്നത്. 

Read more.......

'ഭ്രമയുഗം' കുടുംബത്തിന് ചീത്ത പേര് വരുത്തും: ചിത്രത്തിനെതിരെ പുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ

'കൊലപാതകം കൊലപാതകം തന്നെയാണ്': പോച്ചർ സീരീസിന്‍റെ പ്രമോ വീഡിയോയുമായി ആലിയ ഭട്ട്

അവിശ്വസനീയമായ വിജയം നേടി 'ഹനുമാൻ': ആഗോളതലത്തിൽ 300 കോടിയിലധികം നേടി തേജ സജ്ജ ചിത്രം

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം: 'കരാട്ടെ ചന്ദ്രനാ'യി ഫഹദ് ഫാസിൽ

‘ഒന്ന് ശാന്തമായ സ്നേഹശക്തി, മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി’: ചിത്രയ്ക്കും ഭർത്താവിനും വിവാഹ വാർഷിക ആശംസകൾ നേർന്നു രഞ്ജിനി ഹരിദാസ്

കശ്മീരിലെ ഓപ്പറേഷനിടയിൽ കൊല്ലപ്പെട്ട മേജർ മുകുന്ദ് വരദരാജന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സായി പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഗോഡ് ബ്ലെസ് എന്റർടൈൻമെൻറ്സ് ആണ് ചിത്രത്തിന്റെ  സഹനിർമ്മാണം നിർവഹിക്കുന്നത്.

ജി.വി.പ്രകാശാണ് സംഗീതം നൽകിയിരിക്കുന്നത്. കശ്മീരിലെ ലൊക്കേഷനുകളിൽ 75 ദിവസം കൊണ്ടാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയായത്.