×

പ്രേക്ഷകരുടെ മനം കവർന്ന 'സീത രാമം' പ്രണയദിനത്തിൽ വീണ്ടും റീ റിലീസിന്

google news
,

2022ലെ ഏറ്റവും വലിയ ബ്ലോക്ബസ്​റ്ററുകളിലൊന്നായിരുന്നു സീതാ രാമം. വലിയ ഹൈപ്പൊന്നുമില്ലാതെ റിലീസ് ചെയ്​ത സീതാ രാമം പിന്നെ ഏറ്റവും മികച്ച പ്രണയ കഥകളിലൊന്നാവുന്ന കാഴ്‌ചയാണു തിയേറ്ററുകള്‍ കണ്ടത്.

സീതയും റാമുമായെത്തിയ ദുല്‍ഖറും മൃണാളും പ്രേക്ഷകരുടെ മനം കവര്‍ന്ന ജോഡിയുമായി. രണ്ടു വര്‍ഷത്തിനിപ്പുറം സീതാരാമം വീണ്ടും തിയേറ്റുകളിലേക്കു റിലീസിനൊരുങ്ങുകയാണു. ഫെബ്രുവരി 14ന് വാലന്‍റൈന്‍സ് ഡേ പ്രമാണിച്ചാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്.

ദുല്‍ഖര്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'കാലാതീതമായ ഈ സിനിമക്കൊപ്പം പ്രണയദിനത്തില്‍ വീണ്ടും പ്രണയത്തിലാകൂ,' ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ബോളിവുഡ് നടി മൃണാള്‍ താക്കൂറിന്‍റെ തെന്നിന്ത്യന്‍ അരങ്ങേറ്റം കൂടിയായിരുന്നു സീതാരാമം. ചിത്രത്തോടെ ഇന്ത്യയാകെ സെന്‍സേഷനായി മാറിയ നടി ഹിന്ദിയിലേയും തെലുങ്കിലേയും തിരക്കേറിയ താരമാണിന്ന്.

Read more......

ആരാധകരെ അമ്പരിപ്പിക്കുന്ന കിടിലൻ ട്രാൻസ്ഫർമേഷനുമായി ശിവകാർത്തികേയൻ: വിഡിയോ

'ഭ്രമയുഗം' കുടുംബത്തിന് ചീത്ത പേര് വരുത്തും: ചിത്രത്തിനെതിരെ പുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ

ദിലീപ് നായകനായെത്തുന്ന ചിത്രം "പവി കെയർ ടേക്കർ": ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

'പ്രസവശേഷം ഇത്രയും എനർജെറ്റിക്കോ'?: ട്രെൻഡിങ്ങായി ഷംന കാസിമിന്റെ 'ഗുണ്ടൂർ കാരം' ഡപ്പാംകൂത്തു

സസ്പെൻസ് ത്രില്ലർ 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രത്തെ പ്രശംസിച്ചു നടി മഞ്ജു വാര്യർ

സീതാരാമത്തിന് പിന്നാലെ നാനിയുടെ നായികയായി മൃണാള്‍ അഭിനയിച്ച തെലുങ്ക് ചിത്രം ഹായ് നാണ്ണായും ഹിറ്റായിരുന്നു. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഫാമിലി സ്‌റ്റാറാണ് ഇനി വരാനിരിക്കുന്ന മൃണാളിന്‍റെ ചിത്രം. തെലുങ്കില്‍ തന്നെയൊരുങ്ങുന്ന ലക്കി ഭാസ്​കറാണ് ദുല്‍ഖറിന്‍റെ പുതിയ ചിത്രം. 

Tags