ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം – 2 എണ്ണം
മൈദ -1 കപ്പ്
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ചെറിയ ചൂടുള്ള വെള്ളം -1&1/4ഗ്ലാസ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് -1/4 ടീസ്പൂൺനന്നായി
ദോശ മാവ് -1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ചെടുക്കുക. ഒരു പഴം 4 അല്ലെങ്കിൽ 5 കഷണങ്ങളാക്കാം.
ഒരു ബൗളിൽ മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക.
കട്ടകൾ ഒന്നും ഇല്ലാതെ വേണം മിക്സ് ചെയ്ത് എടുക്കാൻ. ഇനി അധികം പുളിക്കാത്ത ദോശ മാവ് ചേർത്തി നന്നായൊന്നു യോജിപ്പിച്ചെടുത്ത 4 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കണം.
മുറിച്ചു വെച്ചിരിക്കുന്ന പഴം കഷണങ്ങൾ തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.
നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക.
വെളിച്ചെണ്ണയ്ക്കു പകരമായി ഏത് റിഫൈൻഡ് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാം.
Read more:
- വീട്ടില്‍ തയ്യാറാക്കാം സ്കിന്‍ ബ്രൈറ്റനിംഗ് സെറം
- പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു
-
ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക