×

ട്രം​പി​ന്റെ പ്രസ്താവന യു.​എ​സി​ന്റെ​യും നാ​റ്റോ രാ​ജ്യ​ങ്ങ​ളു​ടെ​യും സുരക്ഷ ദുർബലപ്പെടുത്തുമെന്ന് നാറ്റോ

google news
bg
 വാഷിങ്ടൺ: ട്രം​പി​ന്റെ പ്രസ്താവന യു.​എ​സി​ന്റെ​യും നാ​റ്റോ രാ​ജ്യ​ങ്ങ​ളു​ടെ​യും സുരക്ഷ ദുർബലപ്പെടുത്തുമെന്ന് നാറ്റോ. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ നി​റ​വേ​റ്റാ​ത്ത നാ​റ്റോ രാ​ജ്യ​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ റ​ഷ്യ​യെ പ്രേ​രി​പ്പി​ക്കു​മെ​ന്ന മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ്ര​സ്താ​വ​നയ്ക്കാണ് നാ​റ്റോ മേ​ധാ​വി ജെ​ൻ​സ് സ്റ്റോ​ൾ​ട്ട​ൻ​ബെ​ർ​ഗ് മു​ന്ന​റി​യി​പ്പ് ന​ൽ​കിയത്.

        യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലെ ഏ​തെ​ങ്കി​ലും നി​സ്സാ​ര ആ​ശ​യ​ത്തെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ന​മു​ക്ക് അ​ൽ​പം ഗൗ​ര​വ​ത്തോ​ടെ പെ​രു​മാ​റാ​മെ​ന്നും യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ദേ​ശ​ന​യ മേ​ധാ​വി ജോ​സ​ഫ് ബോ​റെ​ൽ പ​റ​ഞ്ഞു. ഭ​യ​പ്പെ​ടു​ത്തു​ന്ന​തും അ​പ​ക​ട​ക​ര​വു​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​മാ​ണ് ട്രം​പ് ന​ട​ത്തി​യ​തെ​ന്ന് യു.​എ​സ് ​പ്ര​സി​ഡ​ന്റ്​ ജോ ​ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചു.

Read also: പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു

ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക