തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച ഓള്‍റൗണ്ടര്‍ രോഹന്‍ പ്രേം കേരളത്തിനായുള്ള കളി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ബംഗാളിനെതിരെയുള്ള മത്സരത്തിനുശേഷമാണ് തീരുമാനം അറിയിച്ചത്. തീരുമാനം കേരള ക്രിക്കറ്റ് അസോസിയേഷനെയും ടീമംഗങ്ങളെയും അറിയിച്ചതായി രോഹന്‍ പ്രേം പറഞ്ഞു.
ബംഗാളിനെതിരെ ആദ്യ ഇന്നിങ്സിൽ മൂന്ന് റൺസിന് പുറത്തായ താരം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. അതേസമയം, മറ്റു സംസ്ഥാനങ്ങൾ അവസരം നൽകിയാൽ അവർക്കുവേണ്ടി ബാറ്റെടുക്കുമെന്ന് രോഹൻ വ്യക്തമാക്കി. രഞ്ജിയിൽ കെ.എന്‍. അനന്തപത്മനാഭന്‍റെ റെക്കോഡ് തകർത്ത താരമാണ് രോഹൻ പ്രേം. 36ാം വയസ്സില്‍ 88 മത്സരങ്ങളെന്ന അനന്തപത്മനാഭന്‍റെ റെക്കോഡാണ് താരം മറികടന്നത്. 2005ൽ രാജസ്ഥാനെതിരെയായിരുന്നു രോഹന്‍റെ രഞ്ജി അരങ്ങേറ്റം.
രഞ്ജിയില്‍ കൂടുതല്‍ റണ്‍സ് നേടിയ കേരള താരം, കൂടുതല്‍ സെഞ്ച്വറികള്‍, അണ്ടര്‍ 20 ഫോര്‍മാറ്റില്‍ കേരളത്തിനായി ആയിരം റണ്‍സ് തികക്കുന്ന ആദ്യ താരം എന്നിങ്ങനെ നിരവധി റെക്കോഡുള്ള രോഹൻ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യന്‍ അണ്ടര്‍ 19 ടീമിൽ കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100 മത്സരം തികക്കാനും രോഹന്‍ പ്രേമിനായി. ട്വന്‍റി20യില്‍ കേരളത്തിനായി 1000 റണ്‍സ് നേടിയ ആദ്യ ബാറ്ററും രോഹനാണ്. 101 മത്സരത്തിൽനിന്ന് 5476 റൺസും 53 വിക്കറ്റും നേടിയിട്ടുണ്ട്. 208 ആണ് ഉയർന്ന സ്കോർ. 63 ലിസ്റ്റ് എ മത്സരങ്ങളും 57 ട്വന്‍റി20 മത്സരങ്ങളിലും കേരളത്തിനായി കളിച്ചു.
Read also: ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് പഞ്ചാബ് എഫ്സി (3-1); കൊച്ചിയിൽ സീസണിലെ ആദ്യ തോൽവി
ഐ.പി.എൽ അല്ല, രഞ്ജി ട്രോഫിയാണ് പ്രധാനം; മുന്നറിയിപ്പുമായി ബി.സി.സി.ഐ
ഇംഗ്ലണ്ടിനെതിരായ 3-ാം ടെസ്റ്റില്‍ രാഹുല്‍ കളിക്കില്ലെന്ന് റിപ്പോർട്ട്
കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്.സി ഒപ്പത്തിനൊപ്പം
ബംഗാളിനെതിരെ 109 റൺസ് വിജയം സ്വന്തമാക്കി കേരളം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക