ബ്രെഡിന്റെ കൂടെയും, മാഗിയുടെ കൂടെയുമെല്ലാം സോസ് ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇല്ലാത്തവനായും സോസ് തീരുമ്പോൾ നമ്മൾ കടയിലേക്ക് ഓടും. അതിനു പകരം ഇനി മുതൽ സോസ് വീട്ടിൽ ഉണ്ടാക്കിയാലോ ?
വേണ്ട ചേരുവകള്
- തക്കാളി -1കിലോ
- വിനാഗിരി -1/3 കപ്പ്
- പഞ്ചസാര -1/2 കപ്പ്
- പച്ചമുളക് -4( വറ്റൽമുളക് -4 )
- ഉപ്പ് –പാകത്തിന്
- ഏലക്കാ -4 എണ്ണം
- ഗ്രാമ്പൂ-5 എണ്ണം
- കറുവപട്ട -1 മീഡിയം കഷണം
- പെരുംജീരകം -1/2 ടീസ്പൂൺ
- ജീരകം -1/2 ടീസ്പൂൺ
- ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 ടീസ്പൂൺ
- സവാള -1എണ്ണം
- പാകം ചെയ്യുന്ന വിധം
ആദ്യം തക്കാളി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ച് തൊലി അടർന്നു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം തക്കാളികൾ നല്ല തണുത്ത വെള്ളതിൽ ഇട്ട് വക്കുക.
ചൂട് നന്നായി പോയശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വയ്ക്കുക. പിന്നീട് എല്ലാം മിക്സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക. ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്( വറ്റൽമുളക്), സവാള, ഏലക്ക, പെരുംജീരകം, ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക.
കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക. ഉണ്ടാക്കി വച്ച കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കുക. നന്നായി ചൂടായി കുറുകാൻ തുടങ്ങുമ്പോൾ വിനാഗിരി, പഞ്ചസാര , പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക. ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് ആ സത്ത് മുഴുവൻ ഇറങ്ങാൻ അനുവദിക്കുക.
അടിയില്പ്പിടിക്കാതെ നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. 2-3 മിനുറ്റിനു ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം കേടു കൂടാതെ ഇരിക്കും.
ക്ഷീണവും, തളർച്ചയും അനുഭവപ്പെടുന്നുണ്ടോ? അനീമിക്കാണോ എന്ന് പരിശോധിക്കാം
സെർവിക്കൽ ക്യാൻസർ ലൈംഗിക ബന്ധത്തിലൂടെ പകരുമോ?
നര മാറാൻ ഇതിലും മികച്ച വഴിയില്ല; വീട്ടിൽ തയാറാക്കി നോക്കു
പൊണ്ണത്തടിയും കുടവയറും പെട്ടന്ന് കുറയും: ഈ ഭക്ഷണങ്ങൾ ശീലമാക്കൂ