അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കൂടുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് സുഗന്ധവ്യഞ്ജനങ്ങൾ. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് കഴിക്കേണ്ട ചില സുഗന്ധവ്യഞ്ജനങ്ങളെ നോക്കിയാലോ?
1. ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞളിന് ശരീര താപനില വർദ്ധിപ്പിക്കാൻ കഴിയും. ഇത് മെറ്റബോളിസത്തെ കൂടുതൽ വേഗത്തിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെയും ഇൻസുലിൻ പ്രതിരോധം ഒഴിവാക്കുന്നതിലൂടെയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യൻ ട്വിൻസി ആൻ സുനിൽ പറയുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. ഭാരം കുറയ്ക്കുന്നതിന് ഉറങ്ങുന്നതിനുമുമ്പ് മഞ്ഞൾ വെള്ളത്തിലോ പാലിലോ ചേർത്ത് കഴിക്കുക.
2. കറുവപ്പട്ടയിൽ നിരവധി ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കറുവാപ്പട്ടയുടെ ഏറ്റവും അറിയപ്പെടുന്ന ഗുണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കാനുള്ള കഴിവാണ്. കറുവാപ്പട്ടയ്ക്ക് സ്വാഭാവികമായ വിശപ്പ് കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. ഇത് മെറ്റബോളിസത്തെയും വേഗത്തിലാക്കുന്നു.
3. വെളുത്തുള്ളി മറ്റൊരു സുഗന്ധവ്യഞ്ജനം. വെളുത്തുള്ളിയുടെ മറ്റൊരു അറിയപ്പെടുന്ന ഗുണം വിശപ്പ് കുറയ്ക്കും എന്നതാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നു.
4. കുരുമുളകിൽ കാണപ്പെടുന്ന പൈപ്പറിൻ എന്ന പദാർത്ഥം മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
5. ഇഞ്ചിയുടെ തെർമോജനിക് ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കാനും ഇഞ്ചി സഹായിക്കും.
സുഗന്ധവ്യഞ്ജനങ്ങൾ ആരോഗ്യകരമാണെങ്കിലും ചിലരിൽ അത് പ്രശ്നങ്ങളുണ്ടാക്കാം. അലർജി പ്രശ്നമുള്ളവർ അവ ഒഴിവാക്കണം. കൂടാതെ, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് പോലെയുള്ള ഗ്യാസ്ട്രോഇന്റസ്റ്റൈനൽ പ്രശ്നങ്ങളുള്ളവർ സുഗന്ധദ്രവ്യങ്ങൾ ഒഴിവാക്കണം.
Read also: വീട്ടില് തയ്യാറാക്കാം സ്കിന് ബ്രൈറ്റനിംഗ് സെറം
കേരളത്തിനായുള്ള കളി അവസാനിപ്പിച്ച് രോഹന് പ്രേം
പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു
ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക