വാഷിങ്ടൺ: ട്രംപിന്റെ പ്രസ്താവന യു.എസിന്റെയും നാറ്റോ രാജ്യങ്ങളുടെയും സുരക്ഷ ദുർബലപ്പെടുത്തുമെന്ന് നാറ്റോ. സാമ്പത്തിക ബാധ്യതകൾ നിറവേറ്റാത്ത നാറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യയെ പ്രേരിപ്പിക്കുമെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കാണ് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകിയത്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏതെങ്കിലും നിസ്സാര ആശയത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും നമുക്ക് അൽപം ഗൗരവത്തോടെ പെരുമാറാമെന്നും യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറെൽ പറഞ്ഞു. ഭയപ്പെടുത്തുന്നതും അപകടകരവുമായ അഭിപ്രായപ്രകടനമാണ് ട്രംപ് നടത്തിയതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
Read also: പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു
ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക